അമിതമായ ഉത്കണ്ഠ ഇനിയും താങ്ങാന്‍ വയ്യ, അപ്രതീക്ഷിത വിരമിക്കലുമായി ഇംഗ്ലീഷ് താരം

ലോക ക്രിക്കറ്റിലെ മികച്ച കളിക്കാരുടെ പട്ടികയിലേക്ക് തന്റെ പേര് എഴുതി ചേര്‍ത്താണ് സാറ കളി മതിയാക്കുന്നത്
അമിതമായ ഉത്കണ്ഠ ഇനിയും താങ്ങാന്‍ വയ്യ, അപ്രതീക്ഷിത വിരമിക്കലുമായി ഇംഗ്ലീഷ് താരം

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ സാറ ടെയ്‌ലര്‍ വിരമിച്ചു. അമിതമായ ഉത്കണ്ഠ എന്ന കാരണമാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ കാരണമായി സാറ പറയുന്നത്. ലോക ക്രിക്കറ്റിലെ മികച്ച കളിക്കാരുടെ പട്ടികയിലേക്ക് തന്റെ പേര് എഴുതി ചേര്‍ത്താണ് സാറ കളി മതിയാക്കുന്നത്. 

2006ലാണ് ഇംഗ്ലണ്ട് കുപ്പായത്തില്‍ സാറ ആദ്യമായി ഇറങ്ങുന്നത്. വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോഴേക്കും സാറ 226 കളികളില്‍ ഇറങ്ങി കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അമിത ഉത്കണ്ഡയുടെ പ്രശ്‌നങ്ങള്‍ സാറയെ വേട്ടയാടിയിരുന്നു. ആസ്വദിച്ച് കളിക്കാന്‍ അമിതമായ ഉത്കണ്ഠ തടസമാവുന്നു എന്നാണ് സാറ പറയുന്നത്. 

എടുക്കാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു ഇത്. എന്നാലിതാണ് ശരിയായ തീരുമാനം എന്നെനിക്ക് അറിയാമെന്ന് സാറ പറയുന്നു. 2016 ലോക ട്വന്റി20ത്ത് ശേഷം സാറ ക്രിക്കറ്റില്‍ നിന്നും അനിശ്ചിതകാലത്തേക്ക് എന്ന് പറഞ്ഞ് ഇടവേളയെടുത്തിരുന്നു. 2017 ലോകകപ്പിന് മുന്‍പായാണ് സാറ പിന്നെ ടീമിലേക്കെത്തുന്നത്. അന്ന് മുതല്‍ സാറയുടെ ജോലിഭാരം സൂക്ഷ്മമായി നിരീക്ഷിക്കുകയും, അധിക സമ്മര്‍ദ്ദം ഇല്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. 

17ാം വസയില്‍ ഇംഗ്ലണ്ടിന് വേണ്ടി കളിച്ച് തുടങ്ങിയ സാറ 126 ഏകദിനങ്ങളും 10 ടെസ്റ്റും, 90 ട്വന്റി20യും കളിച്ചു. 6533 റണ്‍സാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് സാറ അടിച്ചു കൂട്ടിയത്. വിക്കറ്റിന് പിന്നില്‍ 232 വിക്കറ്റുകളാണ് സാറ വീഴ്ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com