ആ പ്രതീക്ഷയ്ക്കും വിരാമം; പി കശ്യപ് കൊറിയ ഓപണിന്റെ സെമിയില്‍ പുറത്ത്

ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോറ്റോയോട് രണ്ട് സെറ്റ് പോരാട്ടത്തില്‍ കശ്യപ് തോല്‍വി സമ്മതിക്കുകയായിരുന്നു
ആ പ്രതീക്ഷയ്ക്കും വിരാമം; പി കശ്യപ് കൊറിയ ഓപണിന്റെ സെമിയില്‍ പുറത്ത്

ഇഞ്ചിയോണ്‍: കൊറിയ ഓപണ്‍ ബാഡ്മിന്റണിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വിരാമം. സെമി വരെ മുന്നേറിയ പി കശ്യപിന്റെ പോരാട്ടത്തിന് തിരശ്ശീല വീണു. ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോറ്റോയോട് രണ്ട് സെറ്റ് പോരാട്ടത്തില്‍ കശ്യപ് തോല്‍വി സമ്മതിക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ യാന്‍ ജോര്‍ഗന്‍സനെ വീഴ്ത്തിയാണ് കശ്യപ് അവസാന നാലിലേക്ക് മുന്നേറിയത്. സെമിയില്‍ ആ പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യന്‍ താരത്തിന് സാധിച്ചില്ല. 

നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു കശ്യപിന്റെ തോല്‍വി. സ്‌കോര്‍: 13-21, 15-13. മത്സരം 40 മിനിറ്റ് നീണ്ടുനിന്നു. മൊമോറ്റോ കഴിഞ്ഞ വര്‍ഷം കൊറിയ ഓപണിന്റെ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു.

ടൂര്‍ണമെന്റ് രണ്ടാം സീഡായ ചൈനീസ് തായ്‌പേയിയുടെ വാണ്ട് സു വെയ് ആണ് ഫൈനലില്‍ മൊമോറ്റോയുടെ എതിരാളി. ഇന്തോനേഷ്യയുടെ നാലാം സീഡ് ജൊനാഥന്‍ ക്രിസ്റ്റിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് വാങ് ഫൈനലില്‍ പ്രവേശിച്ചത്.

നേരത്തെ ഇന്ത്യന്‍ പ്രതീക്ഷകളായിരുന്നു സൈന നേഹ്‌വാള്‍, ലോക ജേതാവ് പിവി സിന്ധു, സായ് പ്രണീത് എന്നിവര്‍ തുടക്കത്തില്‍ തന്നെ പുറത്തായിരുന്നു. ശേഷിച്ച ഏക ഇന്ത്യന്‍ പ്രതീക്ഷയായിരുന്നു കശ്യപ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com