മലയാളി കരുത്തില്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യ ഫൈനലില്‍, തുണച്ചത് വിസ്മയയുടെ കുതിപ്പ്‌

മലയാളി കരുത്തില്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യ ഫൈനലില്‍, തുണച്ചത് വിസ്മയയുടെ കുതിപ്പ്‌

ടോക്യോ ഒളിംപിക്‌സിനും ഇന്ത്യന്‍ സംഘം യോഗ്യത നേടി

ദോഹ:ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ മിക്‌സഡ് റിലേയില്‍ ഇന്ത്യ ഫൈനലില്‍. മലയാളി കരുത്തിലാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചത്. ടോക്യോ ഒളിംപിക്‌സിനും ഇന്ത്യന്‍ സംഘം യോഗ്യത നേടി. 

4*400 ഹീറ്റ്‌സില്‍ മൂന്നാം സ്ഥാനത്തേക്ക് ഓടിയെത്തിയ ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങി നാല് പേരും മലയാളികളാണ്. മുഹമ്മദ് അനസ്, വി കെ വിസ്മയ, ജിസ്‌ന മാത്യു, നോഹ നിര്‍മല്‍ എന്നിവരാണ് ടീമിലുണ്ടായത്. 3.16.14 എന്ന സമയത്താണ് ഇന്ത്യന്‍ സംഘം ഫിനിഷ് ചെയ്തു. 

വിസ്മയയുടെ വേഗമാണ് റിലേയില്‍ ഇന്ത്യയെ പ്രധാനമായും തുണച്ചത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം നിരാശയോടെയാണ് ഇന്ത്യ തുടങ്ങിയത്. 100 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ദ്യുതി ചന്ദ് പുറത്താവുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com