ചോരവാര്‍ന്ന് നില്‍ക്കെ മെസിയെ ട്രോളി ആരാധകര്‍; ഓള്‍ഡ് ട്രഫോര്‍ഡില്‍ മുഴങ്ങിയത് വിവാ ക്രിസ്റ്റിയാനോ വിളികള്‍

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ ലൂക്ക് ഷോയുടെ സെല്‍ഫ് ഗോളിന്റെ ബലത്തിലാണ് ബാഴ്‌സ ജയിച്ചു കയറിയത്
ചോരവാര്‍ന്ന് നില്‍ക്കെ മെസിയെ ട്രോളി ആരാധകര്‍; ഓള്‍ഡ് ട്രഫോര്‍ഡില്‍ മുഴങ്ങിയത് വിവാ ക്രിസ്റ്റിയാനോ വിളികള്‍

ഓള്‍ഡ് ട്രഫോര്‍ഡില്‍ എത്തിയ മെസിയെ ട്രോളി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആരാധകര്‍. യുനൈറ്റഡ് സെന്റര്‍ ബാക്ക് ക്രിസ് സ്മാളിങ്ങിന്റെ ഫൗളില്‍ മെസി ചോരവാര്‍ന്ന് നില്‍ക്കുമ്പോഴായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആരാധകര്‍ ക്രിസ്റ്റിയാനോയുടെ പേര് വിളിച്ച് ബാഴ്‌സ താരത്തിന് നേരെ തിരിഞ്ഞത്. 

പരിക്കിനെ തുടര്‍ന്ന് മെസി വൈദ്യ സഹായം തേടുന്നതിന് ഇടയില്‍ വിവ റൊണാള്‍ഡോ എന്ന വിളികള്‍ മുഴക്കുകയായിരുന്നു ഓള്‍ഡ് ട്രഫോര്‍ഡില്‍ ആതിഥേയരുടെ ആരാധകര്‍. റയല്‍ മാഡ്രിഡിലേക്ക് ക്രിസ്റ്റിയാനോ ചേക്കേറിയതിന് ശേഷം ഓള്‍ഡ് ട്രഫോര്‍ഡില്‍ മുഴങ്ങാത്ത വിവ ക്രിസ്റ്റിയാനോ വിളികള്‍ക്ക് മെസി എത്തിയപ്പോള്‍ ജീവന്‍ വെച്ചു. 

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ ലൂക്ക് ഷോയുടെ സെല്‍ഫ് ഗോളിന്റെ ബലത്തിലാണ് ബാഴ്‌സ ജയിച്ചു കയറിയത്. എന്നാല്‍, പ്രീക്വാര്‍ട്ടറില്‍ പിഎസ്ജിക്കെതിരെ രണ്ടാം പാദത്തില്‍ ജയിച്ചു കയറിയത് ക്വാര്‍ട്ടറിലും ആവര്‍ത്തിക്കുവാനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലക്ഷ്യം വയ്ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com