ഞാനാണ് സെലക്ടര്‍ എങ്കില്‍ കാര്‍ത്തിക് ടീമിലുണ്ടാകും; എടുത്തില്ലെങ്കില്‍ അത് മണ്ടത്തരം; തുറന്നടിച്ച് ഇതിഹാസ ഓള്‍റൗണ്ടര്‍

രണ്ടാം വിക്കറ്റ് കീപ്പറായി ആര് ടീമിലെത്തുമെന്ന ആകാംക്ഷയും ക്രിക്കറ്റ് ലോകത്തിനുണ്ട്
ഞാനാണ് സെലക്ടര്‍ എങ്കില്‍ കാര്‍ത്തിക് ടീമിലുണ്ടാകും; എടുത്തില്ലെങ്കില്‍ അത് മണ്ടത്തരം; തുറന്നടിച്ച് ഇതിഹാസ ഓള്‍റൗണ്ടര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ടീമിനെ ഈ മാസം 15ന് തിരഞ്ഞെടുക്കാനൊരുങ്ങുകയാണ് ബിസിസിഐ. 15അംഗ സംഘത്തില്‍ ആരൊക്കെ ഉള്‍പ്പെടും എന്നറിയാനുള്ള ആകാംക്ഷയും ഇന്ന താരം ടീമില്‍ വേണം എന്ന തരത്തിലുള്ള സാധ്യതാ ടീം തിരഞ്ഞെടുപ്പുമൊക്കെ വാര്‍ത്തകളില്‍ നിരന്തരം നിറയുന്നുണ്ട്. ടീമിന്റെ മധ്യനിര ബാറ്റിങിന് കരുത്താകാന്‍ ആരെത്തുമെന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്. 

ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ വെറ്ററന്‍ താരവും മുന്‍ നായകനുമായ മഹേന്ദ്ര സിങ് ധോണിയാണ്. രണ്ടാം വിക്കറ്റ് കീപ്പറായി ആര് ടീമിലെത്തുമെന്ന ആകാംക്ഷയും ക്രിക്കറ്റ് ലോകത്തിനുണ്ട്. ദിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നിവരാണ് റഡാറിലുള്ളത്. ഇതില്‍ തന്നെ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരം റിഷഭ് പന്താണ്. 

അതേസമയം ദിനേഷ് കാര്‍ത്തികിനെ ലോകകപ്പ് ടീമിലെടുക്കണമെന്ന് തുറന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ ഓള്‍റൗണ്ടറും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പരിശീലകനുമായ ജാക്വിസ് കാല്ലിസ്.

താനായിരുന്നു സെലക്ടര്‍ എങ്കില്‍ തീര്‍ച്ചയായി കാര്‍ത്തിക് ടീമിലുണ്ടായിരിക്കുമെന്ന് കാല്ലിസ് വ്യക്തമാക്കി. കാര്‍ത്തികിന്റെ പരിചയസമ്പത്ത് മുന്‍നിര്‍ത്തിയാണ് ടീമിലെടുക്കുക. ലോകകപ്പ് പോലൊരു വേദിയില്‍ വേണ്ടത് പരിചയസമ്പന്നരായ താരങ്ങളാണ്. സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ കാര്‍ത്തികിന് അറിയാം. നല്ല നിലവാരത്തില്‍ ബാറ്റ് ചെയ്ത് മധ്യനിരയെ ശക്തിപ്പെടുത്താനും കാര്‍ത്തികിന് സാധിക്കും. കാര്‍ത്തികിനെ ടീമിലെടുത്തില്ലെങ്കില്‍ അത് മണ്ടത്തരമാകുമെന്നും കാല്ലിസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com