കൊല്‍ക്കത്തയെ തകര്‍ത്ത് ധോണിയും പിള്ളേരും; കളിയിലെ താരമായി റെയ്‌ന

സുരേഷ് റെയ്‌നയുടെ ബാറ്റിംഗ് മികവാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്. റെയ്‌ന (60)റണ്‍സ് നേടി
കൊല്‍ക്കത്തയെ തകര്‍ത്ത് ധോണിയും പിള്ളേരും; കളിയിലെ താരമായി റെയ്‌ന

കൊല്‍ക്കത്ത: ധോണിയും സംഘവും വിജയത്തിന്റെ ജൈത്രയാത്ര തുടരുന്നു. കൊല്‍ക്കത്തെ നൈറ്റ് റൈഡേഴ്‌സിനെതിരെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ രാജാക്കന്‍മാരുടെ വിജയം. സുരേഷ് റെയ്‌നയുടെ ബാറ്റിംഗ് മികവാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്. റെയ്‌ന (60)റണ്‍സ് നേടി.

വാട്‌സണ്‍ (ആറ്) ഡുപ്ലസി (24)  അമ്പാട്ടി റായിഡു (അഞ്ച്) കേദാര്‍ ജാദവ് (20) ധോണി (16) രവീന്ദ്ര ജജേഡ(29) റണ്‍സ് എടുത്തു. ടാസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ  ക്രിസ് ലിന്നിന്റെ ബാറ്റിങ് മികവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 161 റണ്‍സ് നേടിയിരുന്നു.  51 പന്തില്‍ ഏഴു ഫോറും ആറു സിക്‌സുമടക്കം 82 റണ്‍സ് അടിച്ചുകൂട്ടിയ ക്രിസ് ലിന്നിന്റെ ബാറ്റിങ് മികവാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ 100 കടത്തിയത്. മറ്റു ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഒന്നും തിളങ്ങാനായില്ല. റോബിന്‍ ഉത്തപ്പ അക്കൗണ്ട് തുറക്കും മുമ്പും ദിനേശ് കാര്‍ത്തിക്ക് 18 റണ്‍സിനും പുറത്തായി. നാല് പന്തില്‍ 10 റണ്‍സ് അടിച്ച ആന്ദ്ര റസ്സലിനെ ഇമ്രാന്‍ താഹിര്‍ പുറത്താക്കി.

നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ഇമ്രാന്‍ താഹിര്‍ ആണ് കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചത്. ശ്രദ്ധുല്‍ ഠാക്കൂര്‍ രണ്ടും മിച്ചല്‍ സാന്റ്‌നര്‍ ഒരു വിക്കറ്റും വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com