ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു;  രാഹുലും, കാര്‍ത്തിക്കും ടീമില്‍, പന്തും, റായിഡുവും പുറത്ത്

പരിചിയ സമ്പത്തിന് മുന്‍തൂക്കം നല്‍കിയാണ് സെക്കന്‍ഡ് വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്ക് ടീമിലേക്ക് എത്തിയത് എന്ന് ചീഫ് സെലക്ടര്‍
ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു;  രാഹുലും, കാര്‍ത്തിക്കും ടീമില്‍, പന്തും, റായിഡുവും പുറത്ത്

മുംബൈ: ഇംഗ്ലണ്ടില്‍ ലോകകപ്പ് പോരിനായി ഇറങ്ങുന്ന ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു. കോഹ് ലി നയിക്കുന്ന പതിനഞ്ച് അംഗ സംഘത്തിലേക്ക്‌
കെ.എല്‍.രാഹുലും, ദിനേശ് കാര്‍ത്തിക്കുമെത്തി. അമ്പാട്ടി റായിഡുവിനേയും റിഷഭ് പന്തിനേയും ടീമില്‍ ഉള്‍പ്പെടുത്തിയില്ല. 

പരിചിയ സമ്പത്തിന് മുന്‍തൂക്കം നല്‍കിയാണ് സെക്കന്‍ഡ് വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്ക് ടീമിലേക്ക് എത്തിയത് എന്ന് ചീഫ് സെലക്ടര്‍ പറഞ്ഞു.  വിജയ് ശങ്കറും, രവീന്ദ്ര ജഡേജയും പതിനഞ്ച് അംഗ സംഘത്തില്‍ ഓള്‍ റൗണ്ടര്‍മാരായി ഇടംപിടിച്ചിട്ടുണ്ട്. 

ഇന്ത്യയുടെ ലോകകപ്പ് ടീം; വിരാട് കോഹ് ലി(നായകന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിജയ് ശങ്കര്‍, കെ.എല്‍.രാഹുല്‍, ദിനേശ് കാര്‍ത്തിക്, ധോനി, ചഹല്‍, കുല്‍ദീപ് യാദവ്, ഭുവി, ബൂമ്ര, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, കേദാര്‍ ജാദവ്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിന് ഇടയില്‍ മനീഷ് പാണ്ഡേ മുതല്‍ വിജയ് ശങ്കറെ വരെ എത്തി നിന്നു ഇന്ത്യയുടെ നാലാം സ്ഥാനത്തെ ബാറ്റ്‌സ്മാനെ കണ്ടെത്തുന്നതിനായുള്ള പരീക്ഷണങ്ങള്‍. പത്തോളം താരങ്ങളെ ഇന്ത്യ ബാറ്റിങ് ഓര്‍ഡറില്‍ നാലാമതിറക്കുവാന്‍ പരീക്ഷിച്ചുവെങ്കിലും ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുന്ന നിമിഷം വരെ ആ ചോദ്യത്തിന് ഉറച്ചൊരു ഉത്തരം ഇന്ത്യയുടെ പക്കല്‍ ഉണ്ടായില്ല.

രാഹുല്‍, വിജയ് ശങ്കര്‍ എന്നീ ഓപ്ഷനുകളാണ് നാലാം സ്ഥാനത്ത് ലോകകപ്പില്‍ ഇന്ത്യയ്ക്ക് മുന്നില്‍ ഇനിയുള്ളത്. നായകന്‍ കോഹ് ലിയേയും നാലാം സ്ഥാനത്ത് പരീക്ഷിക്കുമെന്ന് ശാസ്ത്രി നേരത്തെ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com