ക്രിക്കറ്റ് താരമെന്ന നിലയില്‍ ഇതാണ് വെല്ലുവിളി; ലോകകപ്പ് മുന്നില്‍ കണ്ട് വിരാട് കോഹ്‌ലി

ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ ലോകകപ്പ് ക്രിക്കറ്റിനേക്കാള്‍ വലിയ വെല്ലുവിളികള്‍ ഇല്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. 
ക്രിക്കറ്റ് താരമെന്ന നിലയില്‍ ഇതാണ് വെല്ലുവിളി; ലോകകപ്പ് മുന്നില്‍ കണ്ട് വിരാട് കോഹ്‌ലി


ബംഗളൂരു: ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ ലോകകപ്പ് ക്രിക്കറ്റിനേക്കാള്‍ വലിയ വെല്ലുവിളികള്‍ ഇല്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. 

2011ല്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോളും 2015ലെ ലോകകപ്പ് സമയത്തും കോഹ്‌ലി ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.  
ഇതുവരെ താന്‍ കളിച്ച രണ്ട് ലോകകപ്പിനെക്കാള്‍ കൂടുതല്‍ വെല്ലുവിളിയാണ് ഈ ലോകകപ്പ് എന്നും വിരാട് കോഹ്‌ലി പറഞ്ഞു.  

2011ല്‍ ഇന്ത്യ കിരീടം നേടിയ സമയത്ത് ടീമിന്റെ ചര്‍ച്ചകളിലും മറ്റും വളരെ കുറച്ച് മാത്രമേ താന്‍ പങ്കെടുത്തിരുന്നുള്ളു. 2015ല്‍ മീറ്റിങ്ങുകളില്‍ പങ്കെടുത്തെങ്കിലും കൂടുതല്‍ സമ്മര്‍ദ്ദം തന്റെ മേല്‍ ഉണ്ടായിരുന്നില്ല. ക്യാപ്റ്റന്‍ എന്ന നിലക്ക് ഒരു ലോകകപ്പിനെ നേരിടുമ്പോള്‍ പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങളെ അതിജീവിക്കേണ്ടത് ഉണ്ടെന്നും കോഹ്‌ലി വ്യക്ക്തമാക്കി.

കഴിഞ്ഞ മൂന്ന് വര്‍ഷമായി മികച്ച ഫോമിലുള്ള വിരാട് കോഹ്‌ലിയെ ആശ്രയിച്ചാണ് ഇംഗ്ലണ്ടിലും വെയ്ല്‍സിലും നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകള്‍. ഈ വര്‍ഷത്തെ ഐസിസിയുടെ മികച്ച താരം, മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍, മികച്ച ഏകദിന താരം പുരസ്‌കാരങ്ങളും കോഹ്‌ലിക്ക് സ്വന്തമായിരുന്നു. മൂന്ന് പുരസ്‌കാരങ്ങളുടെ ഒരുമിച്ചു നേടുന്ന ആദ്യ താരമായും കോഹ്‌ലി ഇതോടെ മാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com