നോത്ര ദാമിന് ആദരവുമായി പിഎസ്ജിയും മൊണാക്കോയും

പാരീസ് സെന്റ് ജെര്‍മെയ്ന്‍, മൊണാക്കോ ടീമുകള്‍ ഈ ആഴ്ച ലീഗ് പോരാട്ടങ്ങള്‍ക്കിറങ്ങുമ്പോള്‍ തങ്ങളുടെ ജേഴ്‌സിയില്‍ പള്ളിയുടെ മാതൃകയിലുള്ള ബാഡ്ജ് പതിച്ച് കളിക്കാനിറങ്ങും
നോത്ര ദാമിന് ആദരവുമായി പിഎസ്ജിയും മൊണാക്കോയും


പാരീസ്: ദിവസങ്ങള്‍ക്ക് മുന്‍പാണ് പാരീസിലെ ചരിത്ര പ്രസിദ്ധമായ നോത്ര ദാം പള്ളി അഗ്നിക്കിരയായത്. ഗോഥിക് ശില്‍പ ചാതുരിയുടെ മകുടോദാഹരണമായി വാഴ്ത്തുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിക്ക് തീ പിടിച്ചത് ലോകം ഞെട്ടലോടെയാണ് കേട്ടത്. പള്ളി പുതുക്കി പണിയുന്നതിന്റെ ഭാഗമായി ആറ് വര്‍ഷത്തേക്ക് അടച്ചിടാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. 

ഫ്രഞ്ച് ലീഗ് വണ്‍ കരുത്തരായ പാരീസ് സെന്റ് ജെര്‍മെയ്ന്‍, മൊണാക്കോ ടീമുകള്‍ ഈ ആഴ്ച ലീഗ് പോരാട്ടങ്ങള്‍ക്കിറങ്ങുമ്പോള്‍ തങ്ങളുടെ ജേഴ്‌സിയില്‍ പള്ളിയുടെ മാതൃകയിലുള്ള ബാഡ്ജ് പതിച്ച് കളിക്കാനിറങ്ങും. ചരിത്ര സ്മാരകമായ നോത്ര ദാമിനോടുള്ള ആദരമായാണ് ബാഡ്ജ് ധരിക്കുന്നത്. 

പാരീസില്‍ ജേഴ്‌സികള്‍ വില്‍ക്കുന്ന ഒരു കടയും സമാനമായ രീതിയില്‍ പള്ളിയുടെ മാതൃകയിലുള്ള ബാഡ്ജ് പതിപ്പിച്ച് വിവിധ ടീമുകളുടെ ജേഴ്‌സി വില്‍പ്പനയ്ക്ക് വച്ചിരുന്നു. ഇതില്‍ നിന്ന് കിട്ടുന്ന തുക പള്ളിയുടെ പുനരുദ്ധാരണത്തിന് വിനിയോഗിക്കാനാണ് തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com