ഏഷ്യന്‍ അത്‌ലറ്റിക്‌സ് മീറ്റ്: 1500 മീറ്ററില്‍ പി യു ചിത്രയ്ക്ക് സ്വര്‍ണം

ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യന്‍ താരം പി യു ചിത്രയ്ക്ക് സ്വര്‍ണം
ഏഷ്യന്‍ അത്‌ലറ്റിക്‌സ് മീറ്റ്: 1500 മീറ്ററില്‍ പി യു ചിത്രയ്ക്ക് സ്വര്‍ണം

ദോഹ: ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യന്‍ താരം പി യു ചിത്രയ്ക്ക് സ്വര്‍ണം. വനിതകളുടെ 1500 മീറ്ററിലാണ് ചിത്ര സ്വര്‍ണം നേടിയത്. 4മിനിറ്റ് 14.56 സെക്കന്റിലാണ് ചിത്ര ഒന്നാംസ്ഥാനത്തെത്തിയത്. കഴിഞ്ഞ ഏഷ്യന്‍ അത്‌ല്റ്റിക് ചാമ്പ്യന്‍ഷിപ്പിലും ചിത്ര സ്വര്‍ണം നേടിയിരുന്നു. 

ദ്യുതി ചന്ദാണ് മീറ്റില്‍ ആദ്യമായി ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയത്. സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിയാണ് വനിതകളുടെ 100 മീറ്ററില്‍ ദ്യുതി സ്വര്‍ണം നേടിയത്. കഴിഞ്ഞ വര്‍ഷം ഗുവാഹതിയില്‍ സ്ഥാപിച്ച 11.29 സെക്കന്‍ഡ് സമയത്തിന്റെ ദൂരം 11.28 സെന്‍ഡാക്കി തിരുത്തിയാണ് ദ്യുതി മുന്നേറിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com