എറിയുന്നതിന് മുന്‍പേ നീ രണ്ട് വിക്കറ്റ് വീഴ്ത്തി, ദാ ഈ രണ്ട് പേരുടെ; മുന്‍ താരങ്ങളെ കുത്തി ഗംഭീര്‍

നീ കളിക്കാന്‍ ഇറങ്ങുന്നതിന് മുന്‍പ് തന്നെ രണ്ട് വിക്കറ്റ് നീ വീഴ്ത്തിയിരുന്നു, ബിഷണ്‍ സിങ് ബേദിയുടേയും ചേതന്‍ ചൗഹാന്റേയും
എറിയുന്നതിന് മുന്‍പേ നീ രണ്ട് വിക്കറ്റ് വീഴ്ത്തി, ദാ ഈ രണ്ട് പേരുടെ; മുന്‍ താരങ്ങളെ കുത്തി ഗംഭീര്‍

ഫീല്‍ഡിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് തന്നെ ക്രിക്കറ്റിലെ അവന്റെ ചരമക്കുറിപ്പ് എഴുതിയവര്‍ക്കുള്ള മറുപടിയാണത്, ബിഷണ്‍ സിങ് ബേദിക്കും, ചേതന്‍ ചൗഹാനുമുള്ള മറുപടി...അരങ്ങേറ്റം നവ്ദീപ് സെയ്‌നി ഗംഭീരമാക്കിയതിന് പിന്നാലെ ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ...

നീ കളിക്കാന്‍ ഇറങ്ങുന്നതിന് മുന്‍പ് തന്നെ രണ്ട് വിക്കറ്റ് നീ വീഴ്ത്തിയിരുന്നു, ബിഷണ്‍ സിങ് ബേദിയുടേയും ചേതന്‍ ചൗഹാന്റേയും. അവരുടെ മിഡില്‍ സ്റ്റംപാണ് അവന്‍ ഇളക്കിയത്, ഫീല്‍ഡിലേക്ക് ഇറങ്ങുന്നതിന് മുന്‍പേ അവന്റെ ക്രിക്കറ്റില്‍ നിന്നുമുള്ള ചരമക്കുറിപ്പ് എഴുതിയിരുന്നവരാണ് ഇവരെന്നും ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. 

വിന്‍ഡിസ് നിരയിലെ മൂന്ന് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തിയാണ് നവ്ദീപ് തന്റെ വരവറിയിച്ചത്. അപകടകാരിയായ ഹെറ്റ്മയര്‍, നിക്കോളാസ് പൂരന്‍ എന്നിവരുടെ വിക്കറ്റുകള്‍ സെയ്‌നി തൊട്ടടുത്ത ബോളുകളില്‍ വീഴ്ത്തി. നവ്ദീപ് സെയ്‌നിയെ എന്നും പിന്തുണച്ചവരുടെ കൂട്ടത്തില്‍ ഗംഭീറുണ്ടായിരുന്നു. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഗംഭീര്‍ തെരഞ്ഞെടുത്തപ്പോഴും നവ്ദീപ് സെയ്‌നിയെ ഗംഭീര്‍ തന്റെ ടീമില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. 2013ല്‍ ഡല്‍ഹി ടീമില്‍ നവ്ദീപിനെ ഉള്‍പ്പെടുത്താന്‍ വേണ്ടി അങ്ങേയറ്റം വാദിച്ചത് ഗംഭീറായിരുന്നു. 

ആ സമയം ഡല്‍ഹി ക്രിക്കറ്റ് അസോസിയോഷന്റെ പ്രസിഡന്റായിരുന്നു ബിഷണ്‍ സിങ് ബേദി. വൈസ് പ്രസിഡന്റായിരുന്നു ചൗഹാന്‍. എന്റെ ക്രിക്കറ്റ് കരിയറില്‍ താന്‍ കടപ്പെട്ടിരിക്കുന്നത് ഗംഭീറിനോടാണെന്ന് സെയ്‌നിയും തുറന്നു പറഞ്ഞിട്ടുണ്ട്. ഞാന്‍ ആരുമല്ലായിരുന്നിട്ടും ഗംഭീര്‍ എനിക്ക് വേണ്ടി പറ്റുന്നതെല്ലാം ചെയ്തിട്ടുണ്ട് എന്നാണ് രണ്ട് വര്‍ഷം മുന്‍പ് സെയ്‌നി പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com