ടീം ഫോട്ടോയില്‍ നിന്ന് നെയ്മറെ തള്ളി മാറ്റി എംബാപ്പെ, സംഭവം ഫ്രഞ്ച് സൂപ്പര്‍ കപ്പ് ജയിച്ച് ആഘോഷങ്ങള്‍ക്കിടെ

കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ ലഭിച്ച സസ്‌പെന്‍ഷനെ തുടര്‍ന്ന് നെയ്മര്‍ക്ക് റെന്നെസിനെതിരെ കളിക്കാനായിരുന്നില്ല
ടീം ഫോട്ടോയില്‍ നിന്ന് നെയ്മറെ തള്ളി മാറ്റി എംബാപ്പെ, സംഭവം ഫ്രഞ്ച് സൂപ്പര്‍ കപ്പ് ജയിച്ച് ആഘോഷങ്ങള്‍ക്കിടെ

ബാഴ്‌സയിലേക്കുള്ള നെയ്മറുടെ ചേക്കേറലാണ് ട്രാന്‍സ്ഫര്‍ വിപണിയിലെ ചൂടുള്ള ചര്‍ച്ചകളിലൊന്ന്. ബാഴ്‌സ-പിഎസ്ജി നെയ്മറുടെ കാര്യത്തില്‍ ധാരണയിലെത്തുക എങ്ങനെയാവും എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതിനെല്ലാം ഇടയില്‍ നെയ്മറെ പിഎസ്ജി ടീമിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ നിന്നും എംബാപ്പെ തള്ളി മാറ്റുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

റെന്നെസിനെ 2-1ന് തോല്‍പ്പിച്ച് ഫ്രഞ്ച് സൂപ്പര്‍ കപ്പ് നേടിയതിന് പിന്നാലെ ഗ്രൗണ്ടില്‍ വെച്ചുള്ള ആഘോഷങ്ങള്‍ക്കിടയിലാണ് ടീം ഗ്രൂപ്പ് ഫോട്ടയില്‍ നിന്ന് നെയ്മറെ എംബാപ്പെ തള്ളി മാറ്റുന്നത്. തുടര്‍ച്ചയായ എഴാം വട്ടം പിഎസ്ജി കിരീട നേട്ടത്തിലേക്ക് എത്തിയപ്പോള്‍ എംബാപ്പെയും വല കുലുക്കിയിരുന്നു. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷമാണ് എംബാപ്പെയിലൂടേയും എയ്ഞ്ചല്‍ ഡി മരിയയിലൂടേയും പിഎസ്ജി ജയം പിടിച്ചത്. 

കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ ലഭിച്ച സസ്‌പെന്‍ഷനെ തുടര്‍ന്ന് നെയ്മര്‍ക്ക് റെന്നെസിനെതിരെ കളിക്കാനായിരുന്നില്ല. കിരീടം ഉയര്‍ത്തി ടീം അംഗങ്ങള്‍ ആഘോഷിക്കുന്നതിന് ഇടയില്‍ മാറി നില്‍ക്കുന്ന നെയ്മറെ പിഎസ്ജി മധ്യനിര താരം വെറാറ്റി ആഘോഷങ്ങളിലേക്ക് വലിച്ചിടുപ്പിക്കുന്നുണ്ട്. 
എന്നാല്‍, കിരീടവുമായി ടീം അംഗങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യവെ, ഗ്രൗണ്ടില്‍ കിടക്കുന്ന പിഎസ്ജി താരവുമായി സംസാരിക്കുകയാണ് നെയ്മര്‍. ഈ സമയം നെയ്മറെ എംബാപ്പെ തള്ളി മാറ്റുന്നു. നെയ്മര്‍ പിഎസ്ജിയില്‍ തന്നെ തുടരണം എന്ന പ്രതികരണവുമായി എംബാപ്പെ എത്തിയതിന് പിന്നാലെയാണ് ടീം ഫോട്ടോയില്‍ നിന്നും നെയ്മറെ എംബാപ്പെ പുറത്താക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com