3-1-4-3; ഭുവിയേക്കാള്‍ മികവ് പുറത്തെടുത്ത് ദീപക് ചഹര്‍, റെക്കോര്‍ഡും സ്വന്തമാക്കി

തന്റെ ആദ്യ രണ്ട് ഓവറില്‍ അപകടകാരികളായ മൂന്ന് വിന്‍ഡിസ് ബാറ്റ്‌സ്മാന്മാരെയാണ് ദീപക് ചഹര്‍ മടക്കിയത്
3-1-4-3; ഭുവിയേക്കാള്‍ മികവ് പുറത്തെടുത്ത് ദീപക് ചഹര്‍, റെക്കോര്‍ഡും സ്വന്തമാക്കി

ലീല്‍ അഹ്മദിനെ മാറ്റി നിര്‍ത്തി ദീപക് ചഹറിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ,  ന്യൂബോള്‍ ഈ യുവതാരത്തിന്റെ കൈകളിലേക്ക് നല്‍കിയതിലും കോഹ് ലിക്ക് പിഴച്ചില്ല. 3-1-4-3 എന്ന ഫിഗറാണ് ദീപക് ചഹര്‍ തിരികെ കൊടുത്തത്. 

തന്റെ ആദ്യ രണ്ട് ഓവറില്‍ അപകടകാരികളായ മൂന്ന് വിന്‍ഡിസ് ബാറ്റ്‌സ്മാന്മാരെയാണ് ദീപക് ചഹര്‍ മടക്കിയത്. തന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ സുനില്‍ നരെയ്‌നെ നവ്ദീപ് സെയ്‌നിയുടെ കൈകളില്‍ എത്തിച്ചാണ് ദീപക് തുടങ്ങിയത്. വിന്‍ഡിസ് സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ നാല് റണ്‍സ് മാത്രം. തന്റെ രണ്ടാമത്തെ ഓവറിലെ ആദ്യ പന്തില്‍ ലെവിസിനേയും, അവസാന പന്തില്‍ ഹെറ്റ്മയറേയും വീഴ്ത്തി ദീപക് അരങ്ങേറ്റം ഗംഭീരമാക്കി. 

പരിചയസമ്പത്തുള്ള ഭുവനേശ്വര്‍ കുമാറിനേക്കാള്‍ കൂടുതല്‍ പന്തില്‍ ചലനങ്ങള്‍ വരുത്താന്‍ അവിടെ ദീപക്കിന് സാധിക്കുന്നുണ്ടായിരുന്നു. മൂന്ന് ഓവറില്‍ ഒരു മെയ്ഡനോടെ നാല് റണ്‍സ് മാത്രം വഴങ്ങിയാണ് ദീപക് മൂന്ന് വിക്കറ്റ് പിഴുതത്. ഈ തകര്‍പ്പന്‍ സ്‌പെല്ലിലൂടെ റെക്കോര്‍ഡും ദീപക് തന്റെ പേരില്‍ തീര്‍ത്തു. 

വിന്‍ഡിസിനെതിരെ ട്വന്റി20യിലെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച സ്‌പെല്ലായി ഇത് മാറി. വിന്‍ഡിസിനെതിരെ ഒരിന്നിങ്‌സില്‍ ഏറ്റവും കുറവ് ഇക്കണോമി റേറ്റ് എന്ന റെക്കോര്‍ഡില്‍ രണ്ടാമതും എത്തി ദീപക്. 1.33 ആണ് ദീപക്കിന്റെ ഇക്കണോമി റേറ്റ്. 1.00 ഇക്കണോമി റേറ്റുള്ള ഭുവിയാണ് മുന്‍പില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com