അമ്മയ്ക്ക് സുഖമില്ല, ക്രിക്കറ്റ് നിയമങ്ങള്‍ പുനഃപരിശോധിക്കുന്ന എംസിസി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഗാംഗുലി

''ചികിത്സയ്ക്ക് വേണ്ടി അമ്മയെ മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോവേണ്ടി വന്നേക്കും. അതിനാല്‍ ഞാന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല''
അമ്മയ്ക്ക് സുഖമില്ല, ക്രിക്കറ്റ് നിയമങ്ങള്‍ പുനഃപരിശോധിക്കുന്ന എംസിസി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഗാംഗുലി

മെരിലെബോണ്‍ ക്രിക്കറ്റ് ക്ലബ് വേള്‍ഡ് കമ്മിറ്റിയുടെ യോഗത്തില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി പങ്കെടുക്കില്ല. ഓഗസ്റ്റ് 11-12 തിയതികളിലാണ് യോഗം. അമ്മയുടെ ആരോഗ്യനില മോശമായതിനാലാണ് പങ്കെടുക്കാത്തത് എന്ന് ഗാംഗുലി വ്യക്തമാക്കി. 

''എന്റെ അമ്മയ്ക്ക് സുഖമില്ല. ചികിത്സയ്ക്ക് വേണ്ടി അമ്മയെ മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോവേണ്ടി വന്നേക്കും. അതിനാല്‍ ഞാന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല'' എന്ന് ഗാംഗുലി പറഞ്ഞു. 

രാജ്യാന്തര ക്രിക്കറ്റിലെ നിയമങ്ങള്‍ തയ്യാറാക്കുന്നതിനും, നിലവിലെ നിയമങ്ങള്‍ പുനഃപരിശോധിക്കുന്നതിനുമുള്ള അധികാരം മെരിലെബോണ്‍ ക്രിക്കറ്റ് ക്ലബിനാണ്. ലോകകപ്പ് ഫൈനലോടെ വിവാദമായ ഓവര്‍ത്രോ നിയമം പുനഃപരിശോധിക്കുന്നതും ഈ ചേരുന്ന യോഗത്തില്‍ ചര്‍ച്ചയാവും. രണ്ട് വര്‍ഷത്തില്‍ ഒരിക്കലാണ് എംസിസി കമ്മിറ്റി യോഗം ചേരുക. 

നാഡയുടെ കീഴില്‍ വരാനുള്ള ബിസിസിഐയുടെ തീരുമാനത്തെ കുറിച്ച് പ്രതികരിക്കാന്‍ ഗാംഗുലി തയ്യാറായില്ല. പൃഥ്വി ഷായെ ഉത്തേജക മരുന്ന് പരിശോധനയില്‍ വിലക്കിയതോടെയാണ് നാഡയ്ക്ക് കീഴില്‍ വരാനുള്ള സമ്മര്‍ദ്ദം ബിസിസിഐയ്ക്ക് മേല്‍ കേന്ദ്ര കായിക മന്ത്രാലയം ശക്തമാക്കിയത്. എന്നാല്‍, വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ ഗാംഗുലി തയ്യാറായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com