കോഹ് ലിയെ അനുകരിച്ച് ജഡേജ, എന്നിട്ടും രോഹിത്തിന് മനസിലായില്ല; ചിരിയടക്കാനാവാതെ നായകന്‍

രവീന്ദ്ര ജഡേജയും രോഹിത്തും തമ്മിലാണ് കളി. ജഡേജ ഇന്ത്യന്‍ ടീമിലെ ഒരു താരത്തെ അനുകരിക്കുമ്പോള്‍ രോഹിത് അതിന് ഉത്തരം നല്‍കണം
കോഹ് ലിയെ അനുകരിച്ച് ജഡേജ, എന്നിട്ടും രോഹിത്തിന് മനസിലായില്ല; ചിരിയടക്കാനാവാതെ നായകന്‍

ന്ത്യന്‍ ടീമിനുള്ളില്‍ അസ്വാരസ്യങ്ങളെന്നാണ് ലോകകപ്പിന് ശേഷം റിപ്പോര്‍ട്ട് വന്നത്. കോഹ് ലിയും രോഹിത്തും രണ്ട് ചേരിയിലാണെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ടീമിലെ സൗഹൃദ അന്തരീക്ഷം വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

രവീന്ദ്ര ജഡേജയും രോഹിത്തും തമ്മിലാണ് കളി. ജഡേജ ഇന്ത്യന്‍ ടീമിലെ ഒരു താരത്തെ അനുകരിക്കുമ്പോള്‍ രോഹിത് അതിന് ഉത്തരം നല്‍കണം. ജസ്പ്രീത് ബൂമ്രയുടെ ബൗളിങ് ആക്ഷന്‍ ജഡേജ കാണിച്ചപ്പോള്‍ തന്നെ രോഹിത്തിന് ആളെ പിടികിട്ടി. രണ്ടാമത് കോഹ് ലിയെയായിരുന്നു ജഡേജയ്ക്ക് അനുകരിക്കേണ്ടി വന്നത്. 

ബാറ്റ് ചെയ്യാന്‍ നില്‍ക്കുന്നതിന് മുന്‍പ് ഗ്ലൗസ് മുറുക്കി, ഹെല്‍മറ്റ് നേരെയാക്കി ക്രീസില്‍ നില്‍ക്കുന്ന കോഹ് ലിയെ ജഡേജ അനുകരിച്ചെങ്കിലും രോഹിത്തിനെ ആളെ പിടികിട്ടുന്നുണ്ടായില്ല. ഇത് കണ്ട് കോഹ് ലിക്കും ചിരിയടക്കാന്‍ വയ്യ.വിന്‍ഡിസ് പര്യടനത്തിന് ഇടയിലാണ് സംഭവം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com