'ആകെ നിശബ്ദനാണല്ലോ, എല്ലാം ഓക്കെയല്ലേ?' ചെല്‍സി-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോരിന് പിന്നാലെ പിന്നാലെ യുവി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കടുത്ത ആരാധകനായ ഇന്ത്യന്‍ മുന്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിങ്ങിന് ഈ തകര്‍പ്പന്‍ തുടക്കം കണ്ട് മിണ്ടാതിരിക്കാനായില്ല
'ആകെ നിശബ്ദനാണല്ലോ, എല്ലാം ഓക്കെയല്ലേ?' ചെല്‍സി-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോരിന് പിന്നാലെ പിന്നാലെ യുവി

പ്രീമിയര്‍ ലീഗില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ചെല്‍സിയെ തറപറ്റിച്ച് സീസണിന് തകര്‍പ്പന്‍ തുടക്കമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നല്‍കിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കടുത്ത ആരാധകനായ ഇന്ത്യന്‍ മുന്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിങ്ങിന് ഈ തകര്‍പ്പന്‍ തുടക്കം കണ്ട് മിണ്ടാതിരിക്കാനായില്ല. ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സനാണ് യുവരാജിന് ഇരയായത്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ചെല്‍സി പോര് കഴിഞ്ഞതിന് പിന്നാലെ പീറ്റേഴ്‌സനെ ചൊറിഞ്ഞ് യുവിയെത്തി. ഇന്ന് വളരെ നിശബ്ദനാണല്ലോ മിസ്റ്റര്‍, എല്ലാം ഓക്കെയല്ലേ എന്നായിരുന്നു പീറ്റേഴ്‌സനെ കളിയാക്കി യുവി ട്വീറ്റ് ചെയ്തത്. ഇരട്ട ഗോളുമായി റാഷ്‌ഫോര്‍ഡും, 65ാം മിനിറ്റില്‍ ഗോള്‍ വല കുലുക്കി മാര്‍ഷ്യലും, 81ാം മിനിറ്റില്‍ ഗോള്‍ വല കുലുക്കി ഡാനിയല്‍ ജെയിംസുമാണ് ചെല്‍സിയെ തുരത്തിയത്. 

ഫുട്‌ബോളിന്റെ പേരില്‍ ഇത് ആദ്യമായല്ല യുവിയും പീറ്റേഴ്‌സനും കൊമ്പുകോര്‍ക്കുന്നത്. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സെക്കന്‍ഡ് ബെസ്റ്റ് ടീമാണെന്ന യുവിയുടെ വാദത്തെ നിര്‍ദാക്ഷിണ്യം കളിയാക്കിയായിരുന്നു ഈ വര്‍ഷം ആദ്യം പീറ്റേഴ്‌സന്‍ എത്തിയത്. ടോപ് 4ല്‍ പോലും ഇല്ലാത്ത ടീം സെക്കന്‍ഡ് എന്ന് പറയുന്നോ എന്ന് ചോദിച്ചാണ് അന്ന് യുവിയെ പീറ്റേഴ്‌സന്‍ കളിയാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com