കിടിലന്‍ ഡെലിവറിയും കിടിലന്‍ ക്യാച്ചും; ഫുള്‍ ലെങ്ത്തില്‍ ഡൈവ് ചെയ്ത് ഭുവിയുടെ തകര്‍പ്പന്‍ ക്യാച്ച്‌

നാല് വിക്കറ്റ് വീഴ്ത്തിയാണ് ഭുവി വിന്‍ഡിസിനെ പ്രഹരിച്ചത്. അതിനൊപ്പം  തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചുമെത്തി ഭുവിയില്‍ നിന്ന്
കിടിലന്‍ ഡെലിവറിയും കിടിലന്‍ ക്യാച്ചും; ഫുള്‍ ലെങ്ത്തില്‍ ഡൈവ് ചെയ്ത് ഭുവിയുടെ തകര്‍പ്പന്‍ ക്യാച്ച്‌

ട്വന്റി20ക്ക് പിന്നാലെ ഏകദിനത്തിലും ഇന്ത്യ തങ്ങളുടെ ആധിപത്യം വിന്‍ഡിസിന് മേല്‍ തുടരുകയാണ്. രണ്ടാം ഏകദിനത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 59 റണ്‍സിന് ഇന്ത്യ ജയിച്ചു കയറിയപ്പോള്‍ ഭുവിയും കോഹ് ലിയുമാണ് ഹീറോയായത്. കോഹ് ലി സെഞ്ചുറി കുറിച്ചപ്പോള്‍, നാല് വിക്കറ്റ് വീഴ്ത്തിയാണ് ഭുവി വിന്‍ഡിസിനെ പ്രഹരിച്ചത്. അതിനൊപ്പം  തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചുമെത്തി ഭുവിയില്‍ നിന്ന്. 

റൊസ്ടണ്‍ ചേസിനെ പുറത്താക്കാനാണ് ഭുവിയില്‍ നിന്നും ആരാധകരെ ഞെട്ടിച്ച ക്യാച്ച് എത്തിയത്. 35ാം ഓവറിലായിരുന്നു സംഭവം. ഭുവിയുടെ ഡെലിവറിയില്‍ ലെഗ് സൈഡിലേക്ക് കളിക്കാനാണ് ഭുവി ശ്രമിച്ചത്. പക്ഷേ ചേസിന് പിഴച്ചു. തന്റെ ഇടത്തേക്ക് ഉയര്‍ന്ന് വന്ന പന്ത് ഫുള്‍ ഡൈവ് ചെയ്ത് ഇടത് കയ്യില്‍ ഭുവി കയ്പ്പിടിയിലാക്കി. 

എട്ട് ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങിയാണ് ഭുവി വിന്‍ഡിസിനെ തകര്‍ത്തത്. തന്റെ 300ാം ഏകദിനം കളിക്കാനിറങ്ങിയ ഗെയ്‌ലിനെ ആഘോഷിക്കാന്‍ വിടാതെ മടക്കുകയും ചെയ്തത് ഭുവിയാണ്. ഇന്ത്യ ഉയര്‍ത്തിയ 279 റണ്‍സ് വിജയ ലക്ഷ്യം 46 ഓവറില്‍ 270 റണ്‍സായി ചുരുക്കിയെങ്കിലും 42ാം ഓവറില്‍ 210 റണ്‍സിന് വിന്‍ഡിസ് ഓള്‍ ഔട്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com