ക്രിക്കറ്റ് പന്തും സ്മാര്‍ട്ട് ആവുന്നു; വരുന്നത് മൈക്രോചിപ്പ് ഘടിപ്പിച്ച്‌

പന്തുകള്‍ മൈക്രോചിപ്പ് ഘടിപ്പിച്ച് എത്തുന്നതോടെ ക്രിക്കറ്റ് പരിശീലനം, ക്രിക്കറ്റ് കളി, ക്രിക്കറ്റ് അനുഭവം എന്നിവയിലെല്ലാം മാറ്റം വരുമെന്നാണ് കമ്പനിയുടെ അവകാശവാദം
ക്രിക്കറ്റ് പന്തും സ്മാര്‍ട്ട് ആവുന്നു; വരുന്നത് മൈക്രോചിപ്പ് ഘടിപ്പിച്ച്‌

ക്രിക്കറ്റ് ബോളും സ്മാര്‍ട്ടാവാന്‍ ഒരുങ്ങുന്നു. പന്തുകളില്‍ മൈക്രോ ചിപ്പ് ഘടിപ്പിക്കാനാണ് ഓസ്‌ട്രേലിയയിലെ ക്രിക്കറ്റ് പന്ത് നിര്‍മാതാക്കളായ കൂക്കബുര
ഒരുങ്ങുന്നത്. 

പന്തുകള്‍ മൈക്രോചിപ്പ് ഘടിപ്പിച്ച് എത്തുന്നതോടെ ക്രിക്കറ്റ് പരിശീലനം, ക്രിക്കറ്റ് കളി, ക്രിക്കറ്റ് അനുഭവം എന്നിവയിലെല്ലാം മാറ്റം വരുമെന്നാണ് കമ്പനിയുടെ അവകാശവാദം. ടെക്‌നോളജി പങ്കാളിയായ സ്‌പോര്‍ട്‌കോറിനൊപ്പം ചേര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് കൂക്കബുര. 

പന്തില്‍ ഘടിപ്പിച്ചിരിക്കുന്ന മൈക്രോ ചിപ്പില്‍ നിന്നും വിവരങ്ങള്‍ ഫോണിലേയോ, ടാബ്ലറ്റിലേയോ ആപ്പിലേക്ക് ലഭിക്കും. റിലീസ് സ്പീഡ്, പ്രീ ബൗണ്‍സ്, പോസ്റ്റ് ബൗണ്‍സ് വിവരങ്ങള്‍ ഉള്‍പ്പെടെ ഈ മൈക്രോ ചിപ്പ് നല്‍കും. എന്നാല്‍, നിലവിലുള്ള കൂകബര പന്തില്‍ നിന്നും ഭാരത്തിലോ രൂപത്തിലോ പുതിയ പന്തിന് ഒരു വ്യത്യാസവുമുണ്ടാവില്ല. 

കൂകബറ പന്തുകളാണ് രാജ്യാന്തര തലത്തില്‍ ഉപയോഗിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലും, പ്രധാനപ്പെട്ട ട്വന്റി20 ലീഗുകളിലുമാവും സ്മാര്‍ട്ട് പന്തുകള്‍ ആദ്യം കൊണ്ടുവരിക. അടുത്ത വര്‍ഷത്തോടെ ഈ പന്തിന് ഐസിസി അംഗീകാരം നേടിയെടുക്കാനാണ് കമ്പനിയുടെ ലക്ഷ്യം. നിലവില്‍, ഡെലിവറി കഴിഞ്ഞതിന് ശേഷം മാത്രമാണ് സ്പീഡ് എത്രയെന്ന് അറിയാനാവുക. 

പക്ഷേ ഇവിടെ ലോവര്‍ റിലീസ് പോയിന്റിലേക്ക് വരുമ്പോള്‍ സ്പീഡ് കണക്കാക്കുന്നതില്‍ പരിമിതികളുണ്ട്. എന്നാല്‍ സ്മാര്‍ട്ട് ബോളുകള്‍ എത്തുമ്പോള്‍ ബോളുകള്‍ തന്നെ സംസാരിക്കുമെന്നാണ് കമ്പനി പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com