പന്തിനെ നാലാമനാക്കാനുള്ള നിര്‍ബന്ധബുദ്ധി കോഹ് ലി ഉപേക്ഷിക്കണം; യോഗ്യന്‍ ശ്രേയസാണെന്ന് ഗാവസ്‌കര്‍

''ധോനിയുടേതിന് സമാനമായ കളി ശൈലിയാണ് പന്തിന്റേത്. അഞ്ചാമതോ, ആറാമതോ ഇറക്കി ഫിനിഷറുടെ റോളിലാണ് പന്തിനെ പരിഗണിക്കേണ്ടത്
പന്തിനെ നാലാമനാക്കാനുള്ള നിര്‍ബന്ധബുദ്ധി കോഹ് ലി ഉപേക്ഷിക്കണം; യോഗ്യന്‍ ശ്രേയസാണെന്ന് ഗാവസ്‌കര്‍

കിട്ടിയ അവസരം മുതലാക്കിയ ശ്രേയസ് അയ്യരെ പ്രശംസ കൊണ്ട് മൂടി ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. തന്റെ മുന്‍പിലേക്കെത്തിയ അവസരം ശ്രേയസ് പ്രയോജനപ്പെടുത്തിയെന്നും, ഇന്ത്യയ്ക്ക് വേണ്ടി നാലാമത് ഇറങ്ങാന്‍ യോഗ്യന്‍ ശ്രേയസ് അയ്യരാണെന്നും ഗാവസ്‌കാര്‍ പറഞ്ഞു. 

''ധോനിയുടേതിന് സമാനമായ കളി ശൈലിയാണ് പന്തിന്റേത്. അഞ്ചാമതോ, ആറാമതോ ഇറക്കി ഫിനിഷറുടെ റോളിലാണ് പന്തിനെ പരിഗണിക്കേണ്ടത്. പന്തിന് സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ സാധിക്കുന്നത് ആ സ്ഥാനത്താണ്. ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചെന്ന് വയ്ക്കുക, രോഹിത്ത്, ധവാന്‍, കോഹ് ലി എന്നിവര്‍ 40 ഓവര്‍ വരെ നിന്നെന്നും വയ്ക്കുക. എങ്കില്‍ പന്തിനെ നാലാമനായി ഇറക്കാം. എന്നാല്‍ 30-35 ഓവര്‍ വരെയാണ് ഈ മൂന്ന് മുന്‍നിര താരങ്ങള്‍ നിന്നതെങ്കില്‍ നാലാമത് ശ്രേയസ് അയ്യരെ ഇറക്കണം'' എന്നാണ് തന്റെ അഭിപ്രായമെന്ന് ഗാവസ്‌കര്‍ പറയുന്നു. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ 68 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയാണ് ശ്രേയസ് മടങ്ങിയത്. അഞ്ച് ഫോറും ഒരു സിക്‌സുമാണ് ശ്രേയസിന്റെ ബാറ്റില്‍ നിന്നും വന്നത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ നില്‍ക്കുമ്പോഴാണ് ശ്രേയസ് കോഹ് ലിക്കൊപ്പം ചേര്‍ന്ന് നിലയുറപ്പിച്ചത്. 

നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡാണ് ക്രിക്കറ്റ് പഠിക്കാന്‍ ഏറ്റവും പറ്റിയ ഇടംയ ശ്രേയസ് ക്രീസിലേക്ക് എത്തുമ്പോള്‍ ധാരാളം ഓവര്‍ അവന്റെ മുന്‍പിലുണ്ടായി. ക്രീസില്‍ കൂട്ടായി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും. നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്നും നോക്കി പഠിക്കുകയാണ് ശ്രേയസ് അവിടെ ചെയ്തതെന്നും ഗാവാസ്‌കര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com