ഒരു ദശകത്തില്‍ 20,000; ഇതിഹാസങ്ങളെയെല്ലാം ബഹുദൂരം പിന്നിലാക്കി കോഹ് ലി

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന നായകന്‍ എന്ന നേട്ടത്തിലേക്കെത്താന്‍ കോഹ് ലിക്കിനി ഒരു സെഞ്ചുറി മാത്രം മതി
ഒരു ദശകത്തില്‍ 20,000; ഇതിഹാസങ്ങളെയെല്ലാം ബഹുദൂരം പിന്നിലാക്കി കോഹ് ലി

രു ദശകത്തിന് ഇടയില്‍ രാജ്യാന്തര ക്രിക്കറ്റില്‍ 20,000 റണ്‍സ് തികയ്ക്കുന്ന താരം. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരം. ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്നതിലെ റെക്കോര്‍ഡില്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം. ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന നായകന്‍ എന്ന നേട്ടത്തില്‍ റിക്കി പോണ്ടിങ്ങിന് മാത്രം പിന്നില്‍. വിന്‍ഡിസിനെതിരായ മൂന്നാം ഏകദിനത്തിലെ സെഞ്ചുറിയോടെ കോഹ് ലി തന്നിലേക്കെത്തിച്ച നേട്ടങ്ങള്‍ ഇങ്ങനെ പോവുന്നു...

ഒരു ദശകത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില് റിക്കി പോണ്ടിങ്(18,962 റണ്‍സ്), കാലിസ്(16,777 റണ്‍സ്), ജയവര്‍ധനെ(16,304 റണ്‍സ്), സംഗക്കാര(15,999 റണ്‍സ്, സച്ചിന്‍(15,962 റണ്‍സ്) എന്നിവരെയാണ് കോഹ് ലി ബഹുദൂരം പിന്നിലാക്കിയത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന നായകന്‍ എന്ന നേട്ടത്തിലേക്കെത്താന്‍ കോഹ് ലിക്കിനി ഒരു സെഞ്ചുറി മാത്രം മതി. റിക്കി പോണ്ടിങ്ങിനെയാണ് കോഹ് ലി ഇവിടെ മറികടക്കുക. 

വെസ്റ്റ് ഇന്‍ഡീസ് മണ്ണില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡും മാത്യു ഹെയ്ഡനെ മറികടന്ന് കോഹ് ലി സ്വന്തമാക്കി. വിന്‍ഡിസിനെതിരെ ഏകദിനത്തില്‍ എട്ട് സെഞ്ചുറികള്‍ നേടി ഒരു എതിരാളിക്കെത്തിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടത്തില്‍ സച്ചിന് പിന്നിലുമെത്തി കോഹ് ലി. ഓസീസിനെതിരെ 9 സെഞ്ചുറിയുമായി സച്ചിനാണ് മുന്‍പില്‍. ലങ്കയ്‌ക്കെതിരെ സച്ചിനും, കോഹ് ലിക്കും 8 സെഞ്ചുറികളുണ്ട്. മൂന്ന് ഫോര്‍മാറ്റിലുമായി 20502 റണ്‍സാണ് കോഹ് ലി സ്‌കോര്‍ ചെയ്തത്. അതില്‍ 20018 വന്നത് റണ്‍സ് വന്നത് ഈ ദശകത്തിലും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com