കോഹ് ലിയുടേതിന് വിരുദ്ധമായ നിലപാടുമായി രവി ശാസ്ത്രി, നാലാം സ്ഥാനത്ത് മാറ്റം വരും? 

നാലാം സ്ഥാനത്തേക്ക് റിഷഭ് പന്തിനെ ടീം മാനേജ്‌മെന്റ് പിന്തുണയ്ക്കും എന്നാണ് വിന്‍ഡിസിനെതിരായ ഏകദിന പരമ്പര കഴിഞ്ഞതിന് പിന്നാലെ കോഹ് ലി പറഞ്ഞത്
കോഹ് ലിയുടേതിന് വിരുദ്ധമായ നിലപാടുമായി രവി ശാസ്ത്രി, നാലാം സ്ഥാനത്ത് മാറ്റം വരും? 

നാലാം സ്ഥാനത്ത് ആര് ബാറ്റ് ചെയ്യും എന്നതില്‍ നായകന്‍ കോഹ് ലിയുടെ അഭിപ്രായത്തിനെതിരായ നിലപാടുമായി പരിശീലകന്‍ രവി ശാസ്ത്രി. ശ്രേയസ് അയ്യറെ ആയിരിക്കും നാലാം സ്ഥാനത്ത് ഇന്ത്യ പരിഗണിക്കുക എന്നാണ് ശാസ്ത്രി പറയുന്നത്. 

നാലാം സ്ഥാനത്തേക്ക് റിഷഭ് പന്തിനെ ടീം മാനേജ്‌മെന്റ് പിന്തുണയ്ക്കും എന്നാണ് വിന്‍ഡിസിനെതിരായ ഏകദിന പരമ്പര കഴിഞ്ഞതിന് പിന്നാലെ കോഹ് ലി പറഞ്ഞത്. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിന് ഇടയില്‍ നമ്മള്‍ ശ്രദ്ധ കൊടുത്ത മേഖലകളിലേക്ക് കൂടുതല്‍ യുന താരങ്ങളെ പരീക്ഷിക്കും, ഉദാഹരണമായി, ശ്രേയസ് അയ്യര്‍ നാലാമത് ബാറ്റ് ചെയ്യാന്‍ പോവുന്നു, എന്നാണ് രവി ശാസ്ത്രി പ്രതികരിച്ചത്. 

റിഷഭ് പന്ത് നാലാമതും, ശ്രേയസ് അയ്യര്‍ അഞ്ചാമതും ബാറ്റ് ചെയ്യുക എന്നതാണ് തങ്ങള്‍ പിന്തുണയ്ക്കാന്‍ പോവുന്നത്. സാഹചര്യം അനുസരിച്ച് ആര്‍ക്കും എവിടേയും ബാറ്റ് ചെയ്യാനാവുന്നത് പരിഗണിക്കുമെന്നുമാണ് കോഹ് ലി വ്യക്തമാക്കിയത്. എന്നെ സംബന്ധിച്ച്, ടോപ് 3 പൊസിഷനും, ആറ്, ഏഴ് സ്ഥാനങ്ങളുമാണ് സ്‌പെഷ്യല്‍ ബാറ്റിങ് പൊസിഷനുകള്‍ എന്നും കോഹ് ലി പറഞ്ഞിരുന്നു. 

മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍ തന്നെ ശ്രേയസ് അയ്യരെ നാലാമനായി പരിഗണിക്കണം എന്ന നിര്‍ദേശം മുന്നോട്ടു വെച്ചിരുന്നു. വിന്‍ഡിസിനെതിരായ രണ്ട് ഏകദിനത്തില്‍ പന്ത് വിക്കറ്റ് വലിച്ചെറിഞ്ഞപ്പോള്‍, ശ്രേയസ് അര്‍ധ ശതകം കുറിച്ച്, കോഹ് ലിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി മികവ് കാണിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com