90 മിനിറ്റാണ് ഈ രണ്ടുപേരും ചേര്‍ന്ന് അവരെ അലോസരപ്പെടുത്തിയത്; ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 297ന് പുറത്ത്‌

112 പന്തില്‍ നിന്ന് ആറ് ഫോറും ഒരു സിക്‌സും പറത്തിയാണ് ജഡേജ 58 റണ്‍സ് എടുത്തത്
90 മിനിറ്റാണ് ഈ രണ്ടുപേരും ചേര്‍ന്ന് അവരെ അലോസരപ്പെടുത്തിയത്; ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 297ന് പുറത്ത്‌

വിന്‍ഡിസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 297 റണ്‍സിന് പുറത്ത്. 58 റണ്‍സ് എടുത്ത രവീന്ദ്ര ജഡേജയെ ഹോള്‍ഡര്‍ മടക്കിയതോടെയാണ് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഇശാന്ത് ശര്‍മയും, രവീന്ദ്ര ജഡേജയും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ 300ന് അടുത്തെത്തി.

112 പന്തില്‍ നിന്ന് ആറ് ഫോറും ഒരു സിക്‌സും പറത്തിയാണ് ജഡേജ 58 റണ്‍സ് എടുത്തത്. ജഡേജയുടെ ടെസ്റ്റിലെ പതിനൊന്നാം അര്‍ധശതകമാണിത്.  62 പന്തില്‍ നിന്നും ഇശാന്ത് ശര്‍മ 19 റണ്‍സ് നേടി. എട്ടാം വിക്കറ്റില്‍ 60 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. 

കഴിഞ്ഞ എട്ട് ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്നും ജഡേജയുടടെ നാലാം അര്‍ധശതകമാണിത്. ഒരു സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. അര്‍ധ ശതകം നേടിയതിന് പിന്നാലെ ബാറ്റ് വാളാക്കി ചുഴറ്റി ജഡേജ ആഘോഷിക്കുമ്പോള്‍ ഡ്രസിങ് റൂമില്‍ നിന്ന് നായകന്‍ കോഹ് ലി ഉള്‍പ്പെടെയുള്ളവരുടെ കയ്യടി വന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് പക്വതയോടെ ബാറ്റേന്തിയ ജഡേജയെ പ്രശംസിച്ച് സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തി. 

ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി തുടങ്ങിയത്. ആദ്യ സെഷനില്‍ തന്നെ റിഷഭ് പന്ത് മടങ്ങി. എന്നാല്‍ ജഡേജയ്‌ക്കൊപ്പം ചേര്‍ന്ന ഇഷാന്ത് ശര്‍മ വിന്‍ഡിസ് ബൗളര്‍മാരെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. 90 മിനിറ്റോളം ഇത് നീണ്ടു. ഒടുവില്‍ ഗബ്രിയേലാണ് ഇഷാന്തിനെ കൊണ്ടുള്ള തലവേദന അവസാനിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com