ആദ്യം ബൗളര്‍മാരുടെ ക്ഷമ പരീക്ഷിച്ചു, പിന്നെ ബാറ്റ്‌സ്മാന്മാര്‍ക്ക് മേല്‍ കയറി മേഞ്ഞു, ഇഷാന്ത് ശര്‍മയിലൂടെ മേല്‍ക്കൈ നേടി ഇന്ത്യ

അഞ്ച് വിക്കറ്റ് നേട്ടവുമായി ഇഷാന്ത് ശര്‍മ നിറഞ്ഞപ്പോള്‍ വിന്‍ഡിസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എന്ന നിലയിലാണ്
ആദ്യം ബൗളര്‍മാരുടെ ക്ഷമ പരീക്ഷിച്ചു, പിന്നെ ബാറ്റ്‌സ്മാന്മാര്‍ക്ക് മേല്‍ കയറി മേഞ്ഞു, ഇഷാന്ത് ശര്‍മയിലൂടെ മേല്‍ക്കൈ നേടി ഇന്ത്യ

ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ വിന്‍ഡിസ് ബൗളര്‍മാരുടെ ക്ഷമ പരീക്ഷിച്ചു. ബൗളിങ്ങിന് ഇറങ്ങിയപ്പോള്‍ വിന്‍ഡിസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മേല്‍ കയറി മേഞ്ഞു. വിന്‍ഡിസിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് മേല്‍ കൈ നേടിത്തരികയായിരുന്നു ഇഷാന്ത് ശര്‍മ. 

അഞ്ച് വിക്കറ്റ് നേട്ടവുമായി ഇഷാന്ത് ശര്‍മ നിറഞ്ഞപ്പോള്‍ വിന്‍ഡിസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എന്ന നിലയിലാണ്. ബൂമ്ര, ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി ഇഷാന്തിന് പിന്തുണ നല്‍കി. 

ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ വിന്‍ഡിസിനെ ഷമിയാണ് ആദ്യം പ്രഹരിച്ചത്. എഴാം ഓവറിലെ അവസാന പന്തില്‍ ചാംമ്പെല്ലിനെ ഷമി മടക്കി. പിന്നാലെ ബ്രാത്വെയ്റ്റിനെ കോട്ട് ആന്‍ഡ് ബൗള്‍ഡ് ആക്കി ഇഷാന്ത് തുടങ്ങി. അടുത്തത് ബാറ്റിങ്ങിലെ ഇന്ത്യയുടെ ഹീറോ ആയ ജഡേജയുടെ ഊഴമായിരുന്നു. ബ്രൂക്‌സിനെ ജഡേജ രഹാനെയുടെ കൈകളിലെത്തിച്ചു. ഇതോടെ 50-3 എന്ന നിലയിലേക്ക് ആതിഥേയര്‍ വീണു. 

നിലയുറപ്പിക്കാന്‍ ശ്രമിച്ച ചേസിനേയും ഹോപ്പിനേയും മടക്കി വീണ്ടും ഇഷാന്തിന്റെ പ്രഹരം. 48 റണ്‍സ് എടുത്താണ് ചേസ് മടങ്ങിയത്. ഹോപ്പ് 24 റണ്‍സ് എടുത്തു. 35 റണ്‍സ് എടുത്ത് നില്‍ക്കെയാണ് ഹെറ്റ്മയറേയും ഇശാന്ത് പുറത്താക്കിയത്. ക്രീസിലുള്ള ജാസന്‍ ഹോള്‍ഡറിലാണ് ഇനി അവരുടെ പ്രതീക്ഷ. 

രണ്ടാം ദിനം കളി തുടങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ജഡേജയും ഇഷാന്തും ചേര്‍ന്ന് 60 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ക്കുകയായിരുന്നു. അര്‍ധശതകം പിന്നിട്ടാണ് ജഡേജ മടങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com