ആ ജയം യുകെ പ്രധാനമന്ത്രിയെ അറിയിച്ചത് മോദി, ജി7 ഉച്ചകോടിയിലും ചര്‍ച്ചയായി സ്‌റ്റോക്ക്‌സിന്റെ ഹീറോയിസം

ജി7 ഉച്ചകോടിയുടെ ഭാഗമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലായിരുന്നു ഇത്
ആ ജയം യുകെ പ്രധാനമന്ത്രിയെ അറിയിച്ചത് മോദി, ജി7 ഉച്ചകോടിയിലും ചര്‍ച്ചയായി സ്‌റ്റോക്ക്‌സിന്റെ ഹീറോയിസം

ബിയാരിസ്‌: ആഷസില്‍ ഇംഗ്ലണ്ട് നേടിയ തകര്‍പ്പന്‍ ജയം യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ആദ്യം അറിയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് റിപ്പോര്‍ട്ട്. ജി7 ഉച്ചകോടിയുടെ ഭാഗമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലായിരുന്നു ഇത്. 

ഇംഗ്ലണ്ടിന്റെ ജയത്തില്‍ മോദി അഭിനന്ദനം അറിയിച്ചതിന് പിന്നാലെ യുകെ പ്രധാനമന്ത്രി ഐപാഡ് ആവശ്യപ്പെടുകയും, ആ ദിവസത്തെ ഹൈലൈറ്റ്‌സ് തിരയുകയും ചെയ്തു. ബ്രിട്ടിഷ്-ഓസ്‌ട്രേലിയന്‍ നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലും ക്രിക്കറ്റ് കടന്നു വന്നിരുന്നു. 

ഇംഗ്ലണ്ടിന്റെ ജയത്തില്‍ ബ്രിട്ടന്‍ പ്രധാനമന്ത്രിയെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ അഭിനന്ദിച്ചു. ഒപ്പം, ഇനിയും രണ്ട് കളികള്‍ കൂടി കഴിയാനുണ്ട് എന്ന് മൊറിസന്‍ ഓര്‍മിപ്പിക്കുകയും ചെയ്തു. 135 റണ്‍സ് നേടി ബെന്‍ സ്റ്റോക്ക് പുറത്തെടുത്ത ഓള്‍ റൗണ്ട് മികവാണ് ഓസീസിന്റെ കൈകളില്‍ നിന്നും ജയം പിടിച്ചെടുത്തത്. 

ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സില്‍ നില്‍ക്കെ ജയിക്കാന്‍ 73  റണ്‍സ് കൂടി വേണ്ടിയിടത്താണ് സ്റ്റോക്കിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് വീണ്ടും ഇംഗ്ലണ്ടിന്റെ രക്ഷയ്‌ക്കെത്തിയത്. ഒരു വിക്കറ്റ് അകലെ ഓസീസിന്റെ ജയം നിന്നപ്പോള്‍ എട്ട് സിക്‌സുകളാണ് സ്‌റ്റേഡിയത്തിന്റെ പല ഭാഗത്തേക്കായി സ്റ്റോക്ക്‌സ് അടിച്ചു പറത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com