ഗോളടിച്ചത് എതിര്‍ ടീം, ആഘോഷിച്ച് മെസിയുടെ മകന്‍; മകന് പറ്റിയ അബദ്ധത്തിന്റെ ചമ്മലില്‍ മെസി

മെസിയും സുവാരസും ഗ്യാലറിയിലിരുന്ന മത്സരത്തില്‍ ബെറ്റിസ് ഗോള്‍ വല കുലുക്കിയപ്പോള്‍ ആഘോഷിക്കുകയായിരുന്നു മെസിയുടെ മകന്‍ മറ്റെയോ
ഗോളടിച്ചത് എതിര്‍ ടീം, ആഘോഷിച്ച് മെസിയുടെ മകന്‍; മകന് പറ്റിയ അബദ്ധത്തിന്റെ ചമ്മലില്‍ മെസി

മെസിയുടെ അഭാവത്തില്‍ ഇറങ്ങിയിട്ടും റയല്‍ ബെറ്റിസിനെതിരെ ബാഴ്‌സ 5-2ന് ജയം പിടിച്ചു. ഇരട്ട പ്രഹരവുമായി ഗ്രീസ്മാന്‍ കളം നിറഞ്ഞതോടെയാണ് കാറ്റലന്‍സ് തകര്‍പ്പന്‍ ജയത്തിലേക്ക് എത്തിയത്. അവിടെ പക്ഷേ ശ്രദ്ധ പിടിച്ചു പറ്റിയത് മെസിയുടെ മകനാണ്. 

മെസിയും സുവാരസും ഗ്യാലറിയിലിരുന്ന മത്സരത്തില്‍ ബെറ്റിസ് ഗോള്‍ വല കുലുക്കിയപ്പോള്‍ ആഘോഷിക്കുകയായിരുന്നു മെസിയുടെ മകന്‍ മറ്റെയോ. 15ാം മിനിറ്റില്‍ ബാഴ്‌സയ്‌ക്കെതിരെ ബെറ്റിസ് ലീഡ് നേടിയപ്പോഴായിരുന്നു അത്. 

നബില്‍ ഫെകിര്‍ ഗോള്‍ വല കുലുക്കിയപ്പോള്‍ മെസിയുടെ മടിയിലിരിക്കുകയായിരുന്നു മകന്‍ ഗോള്‍ ആഘോഷിച്ചു. ഇത് കണ്ട് തൊട്ടടുത്തിരുന്ന സുവാരസ് നീ അവരുടെ ആളാണോ എന്ന അര്‍ഥത്തില്‍ മെസിയുടെ ഇളയ മകനെ നോക്കി. മെസിയാവട്ടെ ചിരിച്ചു കൊണ്ടാണ് മകന് പറ്റിയ അബദ്ധത്തെ നോക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com