പ്രായമായിട്ടും ബുദ്ധി ഉറച്ചില്ലെന്ന് ഗംഭീര്‍, ഏറ്റവും ദുര്‍ബലനെന്ന് അഫ്രീദി; കശ്മീരിനെ ചൊല്ലി വീണ്ടും ഗംഭീര്‍-അഫ്രീദി പോര്‌

അഫ്രീദിയെ സഹായിക്കുന്നതിനായി പ്രത്യേക കിന്റര്‍ഗാര്‍ഡന്‍ ട്യൂഷന്‍ ഏര്‍പ്പെടുത്താമെന്ന് പറഞ്ഞും ഗംഭീര്‍ പരിഹസിക്കുന്നു
പ്രായമായിട്ടും ബുദ്ധി ഉറച്ചില്ലെന്ന് ഗംഭീര്‍, ഏറ്റവും ദുര്‍ബലനെന്ന് അഫ്രീദി; കശ്മീരിനെ ചൊല്ലി വീണ്ടും ഗംഭീര്‍-അഫ്രീദി പോര്‌

ശ്മീര്‍ വിഷയത്തില്‍ വീണ്ടും കൊമ്പുകോര്‍ത്ത് പാക് മുന്‍ താരം ഷാഹിദ് അഫ്രീദിയും, ബിജെപി എംപി ഗൗതം ഗംഭീറും. പ്രായമായിട്ടും ബുദ്ധി ഉറയ്ക്കാത്ത വ്യക്തി എന്നാണ് അഫ്രീദിയെ ഗംഭീര്‍ വിശേഷിപ്പിക്കുന്നത്. 

കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുമെന്ന ആഹ്വാനവുമായി സെപ്തംബര്‍ ആറിന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രതിരോധ ദിനാചരണത്തിന് പിന്തുണ പ്രഖ്യാപിച്ച് അഫ്രീദി ചെയ്ത ട്വീറ്റാണ് ഗംഭീറിനെ പ്രകോപിപ്പിച്ചത്. അഫ്രീദിയെ സഹായിക്കുന്നതിനായി പ്രത്യേക കിന്റര്‍ഗാര്‍ഡന്‍ ട്യൂഷന്‍ ഏര്‍പ്പെടുത്താമെന്ന് പറഞ്ഞും ഗംഭീര്‍ പരിഹസിക്കുന്നു. 

എന്നാല്‍, ഇന്ത്യന്‍ ടീമില്‍ താന്‍ കണ്ട ഏറ്റവും ദുര്‍ബലനായ വ്യക്തിയാണ് ഗംഭീര്‍ എന്ന ഇന്ത്യയുടെ മുന്‍ കണ്ടീഷനിങ് കോച്ച് പാഡി അപ്ടണിന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് അഫ്രീദി തിരിച്ചടിച്ചത്. ട്വിറ്ററിലൂടെ അഫ്രീദിക്കെതിരെ എത്തിയതിനൊപ്പം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചപ്പോഴും ഗംഭീര്‍ അഫ്രീദിക്ക് ബുദ്ധിയുറച്ചിട്ടില്ലെന്ന പരിഹാസം ആവര്‍ത്തിച്ചു. അവര്‍ ക്രിക്കറ്റ് കളിക്കും. പക്ഷേ അവര്‍ക്ക് പ്രായമാവില്ല. അവരുടെ തലച്ചോറിന് വളര്‍ച്ചയും ഉണ്ടാവില്ലെന്ന് ഗംഭീര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com