ലോകകപ്പ് നിരാശ, കിവീസ് ആരാധകന്‍ ഉണര്‍ന്നത് ഫൈനല്‍ കഴിഞ്ഞ് 46 ദിവസത്തിന് ശേഷം

ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതിന്റെ ആഘാതമാണ് ന്യൂസിലാന്‍ഡ് ആരാധകനെ തളര്‍ത്തിയത്
ലോകകപ്പ് നിരാശ, കിവീസ് ആരാധകന്‍ ഉണര്‍ന്നത് ഫൈനല്‍ കഴിഞ്ഞ് 46 ദിവസത്തിന് ശേഷം

2011 ലോകകപ്പില്‍ പാക് താരം ഉമര്‍ ഗുല്ലിനെ തുടരെ അഞ്ച് വട്ടം സെവാഗ് ബൗണ്ടറിയടിച്ചതില്‍ മനം നൊന്ത് ഗുല്ലിന്റെ ആരാധകന്‍ ആത്മഹത്യ ചെയ്തത് ഓര്‍മയില്ലേ? 2007 ലോകകപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് ശേഷം ഇന്ത്യന്‍ ആരാധകരുടെ ഭാഗത്ത് നിന്നും അത്തരം സമീപനങ്ങളുണ്ടായി. ഇപ്പോഴിതാ, ഇംഗ്ലണ്ട് ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് 46 ദിവസത്തിന് ശേഷം ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നെഴുന്നേറ്റിരിക്കുകയാണ്‌ മറ്റൊരു ആരാധകന്‍. 

ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതിന്റെ ആഘാതമാണ് ന്യൂസിലാന്‍ഡ് ആരാധകനെ തളര്‍ത്തിയത്. ഈ കഴിഞ്ഞ വ്യാഴാഴ്ച മുപ്പത്തിയൊന്നുകാരനായ ജെഫറി ട്വിഗ് എഴുന്നേറ്റു, ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് 46 ദിവസത്തിന് ശേഷം എന്നാണ് റിപ്പോര്‍ട്ട്. 

രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് 380എംജി ആയതോടെ വീണതാണ് ജെഫറി. ജൂലൈ 15ന് വൈകുന്നേരമായിട്ടും ജെഫറി ഉണരാതിരുന്നതോടെ ഭാര്യ വന്ന് വിളിച്ചു. വിളിച്ചിട്ടും എഴുന്നേല്‍ക്കാതിരുന്നെങ്കിലും തങ്ങളത് കാര്യമാക്കിയില്ലെന്ന് ഭാര്യ ലൂയിസ പറയുന്നു. അഞ്ച് ദിവസം ഈ കിടപ്പ് കിടന്നതിന് ശേഷം മാത്രമാണ് പ്രശ്‌നം സങ്കീര്‍ണമാണെന്ന് മനസിലാക്കിയത്. 

ടൂബിലൂടെയായിരുന്നു ഈ സമയം ഭക്ഷണം നല്‍കിയത്. സഹായം തേടി ഇവര്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിനേയും സമീപിച്ചു. കീവീസ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ ജെഫറിയെ കാണാനെത്തി. എന്നാല്‍ ജെഫറിയെ കണ്ടതോടെ രോഷാകുലനായ ജെഫറി ഇറങ്ങി പോവാന്‍ ജെഫറിയോട് ആക്രോശിച്ചു. 

ജെഫറിയെ നിരാശയില്‍ നിന്ന് മടക്കിക്കൊണ്ടു വരുന്നതിനായി വീട്ടിലെ ക്രിക്കറ്റുമായി ബന്ധപ്പെട്ട അടയാളങ്ങളെല്ലാം അവര്‍ മാറ്റി. ഇങ്ങനെയുള്ള പരിചരണങ്ങള്‍ക്കൊടുവിലാണ് ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് ഇത്രയും ദിവസങ്ങള്‍ക്ക് ഇപ്പുറം ജെഫറി മുറിക്ക് പുറത്തിറങ്ങിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com