മൂന്നാമത്‌ ഉമേഷ് യാദവിന് ബാറ്റ് ചെയ്യാം; ഹര്‍ദിക്ക് ഇല്ലാതിരിക്കുകയും, അഞ്ച് ബൗളര്‍മാരുമായി ഇറങ്ങുകയും ചെയ്താലെന്ന് കോഹ് ലി

'ഉമേഷ് യാദവ് ഇപ്പോള്‍ ബാറ്റ് ചെയ്യുന്ന രീതി വെച്ച് മൂന്നാം സ്ഥാനത്തോ, പിഞ്ച് ഹിറ്ററായോ ബാറ്റ് ചെയ്യാവുന്നതാണ്' 
മൂന്നാമത്‌ ഉമേഷ് യാദവിന് ബാറ്റ് ചെയ്യാം; ഹര്‍ദിക്ക് ഇല്ലാതിരിക്കുകയും, അഞ്ച് ബൗളര്‍മാരുമായി ഇറങ്ങുകയും ചെയ്താലെന്ന് കോഹ് ലി

ന്ത്യയുടെ ടെസ്റ്റ് ഇലവനിലേക്ക് തിരികെ എത്തി മികച്ച കളി പുറത്തെടുത്ത ഉമേഷ് യാദവിനെ പ്രശംസിച്ച് നായകന്‍ കോഹ് ലി. മൂന്നാം നമ്പറില്‍ ഉമേഷിന് ബാറ്റ് ചെയ്യാം എന്നാണ് കോഹ് ലി തമാശയായി പറയുന്നത്. 

വിദേശത്ത് ഓള്‍ റൗണ്ടര്‍ സ്ഥാനത്ത് കളിക്കാന്‍ ഹര്‍ദിക്കിന് കഴിയാതെ വരികയും, അഞ്ച് ബൗളര്‍മാരില്‍ ഒരു സ്പിന്നര്‍ മാത്രം കളിക്കുകയും ചെയ്താല്‍ ഉമേഷ് യാദവ് ഇപ്പോള്‍ ബാറ്റ് ചെയ്യുന്ന രീതി വെച്ച് മൂന്നാം സ്ഥാനത്തോ, പിഞ്ച് ഹിറ്ററായോ ബാറ്റ് ചെയ്യാവുന്നതാണ് എന്നാണ് തമാശയായി കോഹ് ലി പറഞ്ഞത്. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍, ടെസ്റ്റ് ചരിത്രത്തില്‍ അതിവേഗത്തില്‍ 30ല്‍ കുടുതല്‍ റണ്‍സ് കണ്ടെത്തി ഉമേഷ് യാദവ് റെക്കോര്‍ഡിട്ടിരുന്നു. 10 പന്തില്‍ നിന്നാണ് ഉമേഷ് 31 റണ്‍സ് അടിച്ചെടുത്തത്. 310 ആയിരുന്നു അവിടെ ഉമേഷ് യാദവിന്റെ സ്‌ട്രൈക്ക് റേറ്റ്. 11 പന്തില്‍ നിന്ന് 31 റണ്‍സ് അടിച്ചെടുത്ത സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനെ മറികടന്നാണ് ഉമേഷ് ആ റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്. 

ടെസ്റ്റില്‍ ക്രീസിലെത്തി നേരിട്ട ആദ്യ രണ്ട് പന്തില്‍ രണ്ടും സിക്‌സ് പറത്തി സച്ചിനും, വിന്‍ഡിസ് താരം ഫോഫി വില്യംസും തീര്‍ത്ത റെക്കോര്‍ഡിനൊപ്പവും ഉമേഷ് യാദവ് എത്തി. 2013ലാണ് സച്ചിന്റെ ടെസ്റ്റില്‍ നേരിട്ട ആദ്യ രണ്ട് പന്ത് തന്നെ സിക്‌സ് പറത്തിയത്. അന്തരിച്ച വിന്‍ഡിസ് താരം ഫോഫി വില്യംസ് ഇങ്ങനെ അടിച്ചു കളിച്ചത് 1948ലും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com