ഹോംഗ്രൗണ്ടില്‍ ഒന്നാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് വക ആദ്യ ഗോള്‍; ആവേശത്തിരയില്‍ ആരാധകര്‍ 

കൊച്ചി സ്റ്റേഡിയത്തെ ആവേശത്തില്‍ മുക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍
ഹോംഗ്രൗണ്ടില്‍ ഒന്നാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് വക ആദ്യ ഗോള്‍; ആവേശത്തിരയില്‍ ആരാധകര്‍ 

കൊച്ചി: കൊച്ചി സ്റ്റേഡിയത്തെ ആവേശത്തില്‍ മുക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍. കളി തുടങ്ങി ഒന്നാം മിനിറ്റില്‍ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടി. സര്‍ജിയോ സിഡോഞ്ചയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ നേടിയത്. രാജു ഗെയ്ക്‌വാദിന്റെ ത്രൂപാസ് ബോക്‌സില്‍ വച്ച് ഡിഡോഞ്ച ഒരു ഹാഫ് വോളിയിലൂടെ വലയിലാക്കുകയായിരുന്നു.

കൊച്ചിയില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ മലയാളി താരങ്ങളായ സഹല്‍ അബ്ദുസമദും പ്രശാന്തും കളിക്കുന്നുണ്ട്. ഒഗ്‌ബെച്ചയും മെസ്സി ബൗളിയുമാണ് മുന്നേറ്റത്തില്‍.  ഇന്ന് ജയത്തില്‍  കുറഞ്ഞതൊന്നും ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ തൃപ്തിപ്പെടുത്തില്ല. ജയം വന്നാല്‍ കളിയും സാഹചര്യങ്ങളും ആകെ മാറുമെന്ന് പരിശീലകന്‍ എല്‍ക്കോ ഷട്ടോരിയും പറയുന്നു. 

ആദ്യമത്സരത്തിലെ ജയത്തിനുശേഷം മൂന്നു തോല്‍വിയും ഒരു സമനിലയുമായി കിതയ്ക്കുകയാണ് കേരള ടീം. അതേസമയം അഹമ്മദ് ജാഹു അടക്കം രണ്ടുതാരങ്ങളുടെ സസ്‌പെന്‍ഷന്റെ സങ്കടത്തിലാണ് ഗോവ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com