മഴവില്‍ വര്‍ണത്തില്‍ ലിവര്‍പൂള്‍, വലിയ പ്രതിഷേധവുമായി ആരാധകര്‍, ക്ലബിനുള്ള പിന്തുണ പിന്‍വലിക്കാന്‍ മറുവിഭാഗം

എല്‍ജിബിറ്റി പോലൊന്നിനെ പിന്തുണച്ചാല്‍ എങ്ങനെയാണ് ജെറാഡ്, റഷ്, മനേ, ഫ്‌ലവര്‍ എന്നിവരെ പോലുള്ള കളിക്കാരെ സൃഷ്ടിക്കാനാവും എന്നാണ് ആരാധകരില്‍ ചിലരുടെ ചോദ്യം
മഴവില്‍ വര്‍ണത്തില്‍ ലിവര്‍പൂള്‍, വലിയ പ്രതിഷേധവുമായി ആരാധകര്‍, ക്ലബിനുള്ള പിന്തുണ പിന്‍വലിക്കാന്‍ മറുവിഭാഗം

ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലെ പ്രൊഫൈല്‍ ഫോട്ടോയില്‍ തങ്ങളുടെ ലോഗോയ്ക്ക് പിന്നിലെ മഴവില്‍ വര്‍ണങ്ങള്‍ കണ്ട് പ്രകോപിതരാവുകയാണ് പ്രീമിയര്‍ ലീഗ് ക്ലബായ ലിവര്‍പൂളിന്റെ ആരാധകര്‍. കളിയിലെ ലിംഗ സമത്വത്തെ പിന്തുണയ്ക്കുന്ന റെയ്ന്‍ബോ ലേസസ് ക്യാംപെയ്‌നിന്റെ ഭാഗമാവുകയായിരുന്നു ലിവര്‍പൂള്‍. 

ഫേസ്ബുക്ക് പേജിലെ ലിവര്‍പൂളിന്റെ ഫോട്ടോയില്‍ ആന്‍ഗ്രി സ്‌മൈലിയുമായി നിറയുകയാണ് പ്രതിഷേധം. 24k ആന്‍ഗ്രി സ്‌മൈലിയാണ് മഴവില്‍ വര്‍ണത്തിലെ പ്രൊഫൈല്‍ ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്. ബുധനാഴ്ച നടന്ന എവര്‍ട്ടനെതിരായ പോരിലും റെയിന്‍ബോ ലെയ്‌സ് ക്യാംപെയ്‌നിന് ലിവര്‍പൂള്‍ പിന്തുണ പ്രകടിപ്പിച്ചിരുന്നു. 

ബൂട്ട്‌സില്‍ റെയിന്‍ബോ ലേയ്‌സ് ധരിച്ച് കളിക്കാര്‍ ഇറങ്ങിയപ്പോള്‍, ലിവര്‍പൂള്‍ നായകന്‍ റെയിന്‍ബോ ബാന്‍ഡ് കയ്യിലണിഞ്ഞു. എല്‍ജിബിറ്റി കമ്മ്യൂണിറ്റിയെ ഉള്‍പ്പെടുത്തി വിവിധ പരിപാടികളും എവര്‍ട്ടണെതിരായ മത്സരത്തിനിടയില്‍ ലിവര്‍പൂള്‍ സംഘടിപ്പിച്ചു. എല്‍ജിബിറ്റി വിഭാഗത്തെ പിന്തുണച്ചുള്ള ലിവര്‍പൂളിന്റെ നിലപാടിനെ വിമര്‍ശിക്കുന്ന ആരാധകര്‍ക്കെതിരെ മറ്റൊരു വിഭാഗവും രംഗത്തെത്തുന്നുണ്ട്. 

ഈ നിലപാടിന് ഒപ്പം നില്‍ക്കാന്‍ സാധിക്കാത്തവര്‍ ടീമിനുള്ള പിന്തുണ അവസാനിപ്പിച്ച് പോകണം എന്നാണ് ആരാധകരില്‍ മറ്റൊരു വിഭാഗം പറയുന്നത്. എല്‍ജിബിറ്റി പോലൊന്നിനെ പിന്തുണച്ചാല്‍ എങ്ങനെയാണ് ജെറാഡ്, റഷ്, മനേ, ഫ്‌ലവര്‍ എന്നിവരെ പോലുള്ള കളിക്കാരെ സൃഷ്ടിക്കാനാവും എന്നാണ് ആരാധകരില്‍ ചിലരുടെ ചോദ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com