കോഹ് ലി വീട്ടിയത് ജമൈക്കയിലെ കണക്ക്, 2017ലെ മുറിവ്; ഇതുപോലൊരു ആഘോഷത്തിന് വില്യംസ് ഇനി ധൈര്യപ്പെടില്ല

2017ലെ ഇന്ത്യയുടെ വിന്‍ഡിസ് പര്യടനത്തിലാണ് കോഹ് ലിയുടെ മനസിനുള്ളില്‍ വില്യംസിന്റെ വിക്കറ്റ് സെലിബ്രേഷന്‍ കുരുങ്ങുന്നത്
കോഹ് ലി വീട്ടിയത് ജമൈക്കയിലെ കണക്ക്, 2017ലെ മുറിവ്; ഇതുപോലൊരു ആഘോഷത്തിന് വില്യംസ് ഇനി ധൈര്യപ്പെടില്ല

ദ്യ 20 പന്തില്‍ എടുത്തത് 20 റണ്‍സ്. പിന്നെയുള്ള 30 പന്തില്‍ 74 റണ്‍സും. തകര്‍ത്തടിച്ച് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചതിനൊപ്പം രണ്ട് വര്‍ഷം മുന്‍പുള്ള ഒരു കണക്കും ഇന്ത്യന്‍ നായകന്‍ വീട്ടി. ഇനിയൊരിക്കലും നോട്ട്ബുക്ക് സെലിബ്രേഷനുമായി എത്താന്‍ കിര്‍സല്‍ വില്യംസ് എത്താന്‍ ധൈര്യപ്പെടാത്ത വിധമുള്ള പകരം വീട്ടല്‍. 

2017ലെ ഇന്ത്യയുടെ വിന്‍ഡിസ് പര്യടനത്തിലാണ് കോഹ് ലിയുടെ മനസിനുള്ളില്‍ വില്യംസിന്റെ വിക്കറ്റ് സെലിബ്രേഷന്‍ കുരുങ്ങുന്നത്. പരമ്പരയിലെ ട്വന്റി20യില്‍ 39 റണ്‍സ് എടുത്ത് നില്‍ക്കെ കോഹ് ലിയെ വില്യംസ് മടക്കി. കയ്യിലെഴുതി ടിക്ക് ഇന്‍ ദി നോട്ട്ബുക്ക് ശൈലിയിലാണ് വില്യംസ് കോഹ് ലിയുടെ വിക്കറ്റ് ആഘോഷിച്ചത്.

ഐപിഎല്ലില്‍ ഹൈദരാബാദിനെതിരെ ജയം പിടിച്ചപ്പോള്‍ അതേ ശൈലിയില്‍ കോഹ് ലി മറുപടി നല്‍കി. അന്ന് മുതല്‍ കോഹ് ലി, വില്യംസ് സെലിബ്രേഷന്‍ വൈറലായി. സിപിഎല്ലിലെ വില്യംസിന്റെ സെലിബ്രേഷനല്ല, ജമൈക്കയില്‍ എന്നെ പുറത്താക്കിയപ്പോള്‍ വില്യംസ് ആഘോഷിച്ച വിധത്തിനാണ് താനിവിടെ മറുപടി നല്‍കുന്നത് എന്ന് കോഹ് ലിയും മത്സര ശേഷം വ്യക്തമാക്കി. 

കോഹ് ലി തകര്‍ത്ത് കളിച്ച ഇന്നിങ്‌സില്‍ 3.4 ഓവറില്‍ 60 റണ്‍സാണ് വില്യംസ് വഴങ്ങിയത്. ഇക്കണോമി 16.36. ക്രീസില്‍ വെച്ച് പ്രകോപനപരമായ സംസാരം രണ്ട് പേരുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും അവസാനം അതെല്ലാം ചിരിയിലൊതുങ്ങിയെന്നും കോഹ് ലി പറയുന്നു. വിന്‍ഡിസ് ഉയര്‍ത്തിയ 207 റണ്‍സ് എട്ട് പന്തും, ആറ് വിക്കറ്റും കയ്യിലിരിക്കെയാണ് ഇന്ത്യ മറികടന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com