അമ്പയറുടെ തീരുമാനത്തിനെതിരെ യൂസഫിന്റെ പ്രതിഷേധം, യൂസഫുമായി തര്‍ക്കിച്ച് രഹാനെ

ബറോഡയ്‌ക്കെതിരെ 309 റണ്‍സിന്റെ കൂറ്റന്‍ ജയത്തിലേക്ക് മുംബൈ എത്തിയ കളിയില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള കോമ്പുകോര്‍ക്കലുമുണ്ടായി
അമ്പയറുടെ തീരുമാനത്തിനെതിരെ യൂസഫിന്റെ പ്രതിഷേധം, യൂസഫുമായി തര്‍ക്കിച്ച് രഹാനെ

വഡോദര: രഞ്ജി ട്രോഫിയിലെ മുംബൈ-ബറോഡ മത്സരത്തില്‍ ശ്രദ്ധ മുഴുവന്‍ ഇരട്ട സെഞ്ചുറിയിലൂടെ യുവതാരം പൃഥ്വി ഷാ തന്നിലേക്കെത്തിച്ചിരുന്നു. ബറോഡയ്‌ക്കെതിരെ 309 റണ്‍സിന്റെ കൂറ്റന്‍ ജയത്തിലേക്ക് മുംബൈ എത്തിയ കളിയില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള കോമ്പുകോര്‍ക്കലുമുണ്ടായി. 

ബറോഡ താരമായ യൂസഫ് പഠാന്‍ ബാറ്റ് ചെയ്യവെ ഓഫ് സ്പിന്നര്‍ ശശാങ്ക് അറ്റാരെഡെയുടെ ഡെലിവറിയില്‍ ഷോര്‍ട്ട് ഫോര്‍വേര്‍ഡ് ലെഗ് ഫീല്‍ഡറുടെ കൈകളിലെത്തി. മുംബൈ കളിക്കാരുടെ ഭാഗത്ത് നിന്നും ശക്തമായ അപ്പീല്‍ ഉയര്‍ന്നതിന് പിന്നാലെ അമ്പയര്‍ ഔട്ട് വിധിച്ചു. 

എന്നാല്‍ പന്ത് ബാറ്റില്‍ കൊണ്ടിട്ടില്ലെന്ന നിലപാടില്‍ യൂസഫ് പഠാന്‍ ക്രീസില്‍ നിന്നു. ഈ സമയം യൂസഫ് പഠാന്റെ അടുത്തേക്കെത്തി രഹാനെ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. മറ്റ് മുംബൈ താരങ്ങള്‍ ഇടപെട്ടാണ് രഹാനെയെ മാറ്റിയത്. പിന്നാലെ യൂസഫ് പഠാന്‍ ക്രീസ് വിടുകയും ചെയ്തു. 

ആദ്യ ഇന്നിങ്‌സില്‍ 431 റണ്‍സാണ് മുംബൈ ഉയര്‍ത്തിയത്. 307 റണ്‍സില്‍ ബറോഡയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. രണ്ടാം ഇന്നിങ്‌സില്‍ പൃഥ്വിയുടെ ഇരട്ട ശതകത്തിന്റെ കരുത്തില്‍ 409 റണ്‍സില്‍ മുംബൈ ഡിക്ലയര്‍ ചെയ്തു. ബറോഡയുടെ രണ്ടാം ഇന്നിങ്‌സാവട്ടെ 224 റണ്‍സില്‍ അവസാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com