പ്രക്ഷോഭം പടരുമ്പോള്‍ ഐഎസ്എല്ലിലും ആശങ്ക; ഇന്നത്തെ മത്സരം റദ്ദാക്കിയേക്കും

ഗുവാഹത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായതോടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രക്ഷോഭം പടരുമ്പോള്‍ ഐഎസ്എല്ലിലും ആശങ്ക; ഇന്നത്തെ മത്സരം റദ്ദാക്കിയേക്കും

ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയ്‌ക്കെതിരായ ഗുവാഹത്തിയില്‍ നടക്കാനിരിക്കുന്ന നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ്-ചെന്നൈയിന്‍ എഫ്‌സി മത്സരം റദ്ദാക്കിയേക്കും. ഇന്നത്തെ മത്സരം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. 

ഗുവാഹത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായതോടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അസമില്‍ ഉള്‍ഫ ബന്ദ് പ്രഖ്യാപിച്ചു. മത്സരത്തിന്റെ തലേദിവസം നടക്കേണ്ടിയിരുന്ന പരിശീലകരുടെ വാര്‍ത്താ സമ്മേളനം റദ്ദാക്കിയിരുന്നു. ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങേണ്ടത്. 

ഭരണകൂടവുമായി ചര്‍ച്ച നടത്തുകയാണെന്നും, കളി നടക്കുമോ ഇല്ലയോ എന്നത് വൈകുന്നേരത്തോടെ മാത്രമേ വ്യക്തമാക്കാന്‍ സാധിക്കുകയുള്ളെന്നും ഐഎസ്എല്‍ അധികൃതര്‍ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ ഐഎസ്എല്‍ ടീമുകള്‍ തങ്ങുന്നതിന് സമീപത്തെ നഗരങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്. 

ഐഎസ്എല്‍ പോയിന്റ് ടേബിളില്‍ ഏഴ് കളിയില്‍ നിന്ന് ഒരു ജയം മാത്രമായി പോയിന്റ് ടേബിളില്‍ ഒന്‍പതാം സ്ഥാനത്താണ് ചെന്നൈ. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാവട്ടെ ഏഴ് കളിയില്‍ നിന്ന് രണ്ട് ജയവും നാല് സമനിലയുമായി അഞ്ചാം സ്ഥാനത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com