ഐപിഎല്‍ താര ലേലം; വിളി കാത്ത് എട്ട് കേരള താരങ്ങള്‍, ബാംഗ്ലൂരിലേക്ക് വിഷ്ണു വീണ്ടുമെത്തും? 

താര ലേലത്തിന് മുന്‍പായി വന്ന ട്വന്റി20 ടൂര്‍ണമെന്റായ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരള താരങ്ങള്‍ക്ക് വലിയ തോതില്‍ മികവ് കാണിക്കാന്‍ സാധിച്ചിരുന്നില്ല
ഐപിഎല്‍ താര ലേലം; വിളി കാത്ത് എട്ട് കേരള താരങ്ങള്‍, ബാംഗ്ലൂരിലേക്ക് വിഷ്ണു വീണ്ടുമെത്തും? 

പിഎല്‍ താര ലേലത്തില്‍ എട്ട് കേരള താരങ്ങളുടെ പേരെത്തും. കേരള നായകന്‍ സച്ചിന്‍ ബേബി, ഓള്‍ റൗണ്ടര്‍ ജലജ് സക്‌സേന, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, ബൗളര്‍മാരായാ സന്ദീപ് വാര്യര്‍, എം ഡി നിധീഷ്, വിനോദ് സി വി, സ്പിന്നര്‍ അക്ഷയ് ചന്ദ്രന്‍ എന്നിവരാണ് ഐപിഎല്‍ താര ലേലത്തില്‍ കുട്ടിക്രിക്കറ്റ് പൂരത്തിലെ അനസരത്തിനായി കാത്തിരിക്കുന്നത്. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്നു സച്ചിന്‍ ബേബി. വിഷ്ണു വിനോദ് ബാംഗ്ലൂരിന് വേണ്ടി കളിച്ചിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലായിരുന്നു സന്ദീപ് വാര്യര്‍ ഇടംപിടിച്ചിരുന്നത്.സക്‌സേന ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് ഐപിഎല്‍ കളിച്ചത്.  എന്നാല്‍ ഐപിഎല്‍ ടീമുകളില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ഇവര്‍ക്കായില്ല. 

ട്വന്റി20 താര ലേലത്തിന് മുന്‍പ് വന്ന സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരള താരങ്ങള്‍ക്ക് വലിയ തോതില്‍ മികവ് കാണിക്കാന്‍ സാധിച്ചിരുന്നില്ല. ഇത് ലേലത്തില്‍ കേരളാ താരങ്ങളുടെ അവസരങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു. എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ മൂന്ന് സെഞ്ചുറി സ്‌കോര്‍ ചെയ്ത് വിഷ്ണു വിനോദ് മികച്ച പ്രകടനം പുറത്തെടുത്തു. ഫ്രാഞ്ചൈസികളെ ആകര്‍ശിക്കാന്‍ കേരള താരങ്ങള്‍ക്ക് സാധിക്കുമോയെന്ന ആകാംക്ഷയിലാണ് കേരള ക്യാംപ്. 

ഡിസംബര്‍ 19നാണ് താര ലേലം. 332 താരങ്ങള്‍ എട്ട് ഫ്രാഞ്ചൈസി ഒഴിവുള്ള 73 സ്ഥാനങ്ങള്‍ക്ക് വേണ്ടി എട്ട് ഫ്രാഞ്ചൈസികളുടെ മുന്‍പിലെത്തും. വിജയ് ഹസാരേയിലും സയിദ് മുഷ്താഖ് അലിയിലും കേരളത്തെ നയിച്ച റോബിന്‍ ഉത്തപ്പയ്ക്കാണ് ഇന്ത്യന്‍ താരങ്ങളില്‍ ഉയര്‍ന്ന അടിസ്ഥാന വിലയുള്ളത്, 1.5 കോടി രൂപ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com