ചിക്കന്‍പോക്‌സുമായി ഐ ലീഗ് കളിച്ച് ഈസ്റ്റ് ബംഗാള്‍ താരം; തന്റെ താരങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ടോ എന്ന ആശങ്കയില്‍ പഞ്ചാബ് എഫ്‌സി ഉടമ

ഈസ്റ്റം ബംഗാള്‍ താരമായ മെഹ്താബ് സിങ് ആണ് ഐ ലീഗിലെ എഫ്‌സി പഞ്ചാബിനെതിരായ മത്സരം കളിക്കാന്‍ ചിക്കന്‍പോക്‌സുമായി ഇറങ്ങിയത്
ചിക്കന്‍പോക്‌സുമായി ഐ ലീഗ് കളിച്ച് ഈസ്റ്റ് ബംഗാള്‍ താരം; തന്റെ താരങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ടോ എന്ന ആശങ്കയില്‍ പഞ്ചാബ് എഫ്‌സി ഉടമ

ന്യൂഡല്‍ഹി: ചിക്കന്‍പോക്സ് വൈറസ് ബാധിച്ച താരം ഐ ലീഗ് മത്സരം കളിക്കാനിറങ്ങിയത് വിവാദത്തില്‍. മറ്റ് കളിക്കാരുടേയും, ഒഫീഷ്യലുകളുടേയും സുരക്ഷ പരിഗണിക്കാതെ ഈസ്റ്റ് ബംഗാള്‍ താരത്തെ കളിക്കാനിറക്കിയതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. 

ഈസ്റ്റം ബംഗാള്‍ താരമായ മെഹ്താബ് സിങ് ആണ് ഐ ലീഗിലെ എഫ്‌സി പഞ്ചാബിനെതിരായ മത്സരം കളിക്കാന്‍ ചിക്കന്‍പോക്‌സുമായി ഇറങ്ങിയത്. മത്സരം 1-1 എന്ന സമനിലയില്‍ പിരിഞ്ഞു. മത്സര ശേഷം ഈസ്റ്റ് ബംഗാളിന്റെ നീക്കത്തെ നിശിതമായി വിമര്‍ശിച്ച് പഞ്ചാബ് എഫ്‌സി ഉടമ രഞ്ജിത് ബജാജ് രംഗത്തെത്തി. 

നിരുത്തരവാദപരമായ സമീപനമാണ് ഈസ്റ്റ് ബംഗാളിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് രഞ്ജിത് ബജാജ് ആരോപിച്ചു. എന്റെ കളിക്കാരേയും, അവരുടെ കളിക്കാരേയും മാത്രമല്ല, പിച്ചിലേക്ക് കളിക്കാരെ ആനയിക്കുന്ന ആറേഴ് വയസായ കുട്ടികളെ പോലും ബാധിക്കുന്ന കാര്യമാണ് അവിടെ സംഭവിച്ചത് എന്ന് പഞ്ചാബ് എഫ്‌സി ഉടമ പറയുന്നു. 

ചിക്കന്‍പോക്‌സ് ബാധിച്ച താരത്തെ ഇറക്കി കളിപ്പിച്ചത് ധൈര്യമായി കാണരുത്, വിഡ്ഡിത്തമാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായത്. കൊല്‍ക്കത്തയില്‍ നിന്ന് യാത്ര തിരിച്ചത് മുതല്‍ ടീം അംഗങ്ങളുടെ ആരോഗ്യാവസ്ഥയെ ബാധിക്കുന്ന നീക്കമാണ് കളിക്കാരനില്‍ നിന്നുണ്ടായത്. എന്റെ കളിക്കാരിലേക്ക് ചിക്കന്‍പോക്‌സ് വൈറസ് പടര്‍ന്നിട്ടുണ്ടോ എന്നറിയില്ല. അവരുടെ ആരോഗ്യാവസ്ഥ ഇപ്പോള്‍ മോശമായാല്‍ ഞാന്‍ എന്തു ചെയ്യും? എന്റെ ടീം എങ്ങനെ കളിക്കുമെന്നും പഞ്ചാബ് എഫ്‌സി ഉടമ ചോദിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com