നാലാം നമ്പറിൽ ഇറങ്ങേണ്ടത് ഈ യുവതാരം! അനിൽ കുംബ്ലെ

ബാറ്റിങ് ഓർഡറിൽ നിര്‍ണായക നാലാം നമ്പറില്‍ ഇറക്കേണ്ട താരത്തെയാണ് കുംബ്ലെ നിർദേശിച്ചിരിക്കുന്നത്
നാലാം നമ്പറിൽ ഇറങ്ങേണ്ടത് ഈ യുവതാരം! അനിൽ കുംബ്ലെ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് വിരാട് കൊഹ് ലിയും സംഘവും. നാളെ ആരംഭിക്കുന്ന പരമ്പരയിൽ സിരീസ് നേട്ടം ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യൻ പടയ്ക്കുള്ള ഒരു നിർദേശമാണ് സ്‌പിന്നറും മുന്‍ ഇന്ത്യന്‍ പരിശീലകനുമായ അനില്‍ കുംബ്ലെ നൽകുന്നത്. ബാറ്റിങ് ഓർഡറിൽ നിര്‍ണായക നാലാം നമ്പറില്‍ ഇറക്കേണ്ട താരത്തെയാണ് കുംബ്ലെ നിർദേശിച്ചിരിക്കുന്നത്.

നാലാം നമ്പറില്‍ യുവതാരം ശ്രേയസ് അയ്യര്‍ വരണമെന്നാണ് കുംബ്ലെയുടെ നിർ​ദേശം. ശിഖര്‍ ധവാന്‍ കളിക്കാത്ത സാഹചര്യത്തില്‍ ഓപ്പണിംഗില്‍ കെ എല്‍ രാഹുലിന് അവസരം നല്‍കണമെന്നും താരം അഭിപ്രായപ്പെട്ടു. "ശ്രേയസ് അയ്യരുടെ മികവും വളര്‍ച്ചയും നാം കാണുന്നതാണ്. അതിനാല്‍ ശ്രേയസിനെ നാലാം നമ്പറില്‍ ഇറക്കണം എന്നാണ് എന്‍റെ അഭിപ്രായം", കുംബ്ലെ പറഞ്ഞു. ഇന്ത്യ-വിൻഡീസ് ടി20 പരമ്പരയില്‍ അഞ്ച്, ആറ് സ്ഥാനങ്ങളിലായിരുന്നു ശ്രേയസ് അയ്യര്‍ ബാറ്റ് ചെയ്തിരുന്നത്. പരമ്പര 2-1ന് ടീം ഇന്ത്യ സ്വന്തമാക്കിയെങ്കിലും അയ്യർക്ക് വേണ്ട രീതിയിൽ തിളങ്ങാനായില്ല. 

വിന്‍ഡീസിനെതിരെ ഏകദിനത്തില്‍ ബൗള്‍ ചെയ്യുക വെല്ലുവിളിയാവുമെന്നും കുബ്ലെ മുന്നറിയിപ്പു നൽകുന്നുണ്ട്. "ബിഗ് ഹിറ്റര്‍മാരാണ് വിന്‍ഡീസ് താരങ്ങള്‍. മികച്ച പിച്ചായിരിക്കും മത്സരങ്ങള്‍ക്ക്, ബൗളിംഗും അങ്ങനെ തന്നെയായിരിക്കണം", മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com