ഹോട്ടല്‍ വെയ്റ്ററെ വീണ്ടും കാണാന്‍ സഹായം തേടി സച്ചിന്‍; ബാറ്റ് സ്വിങ്ങും എല്‍ബോ ഗാര്‍ഡും തമ്മിലെ ബന്ധം കണ്ടെത്തിയ വെയ്റ്റര്‍ 

'ചെന്നൈയില്‍ ടെസ്റ്റ് കളിക്കുന്നതിന് ഇടയില്‍ താജ് കൊറോമാന്‍ഡലില്‍ വെച്ചാണ് ഞാന്‍ അയാളെ കണ്ടത്'
ഹോട്ടല്‍ വെയ്റ്ററെ വീണ്ടും കാണാന്‍ സഹായം തേടി സച്ചിന്‍; ബാറ്റ് സ്വിങ്ങും എല്‍ബോ ഗാര്‍ഡും തമ്മിലെ ബന്ധം കണ്ടെത്തിയ വെയ്റ്റര്‍ 

മൂഹമാധ്യമങ്ങളില്‍ ആരാധകരില്‍ നിന്നും സഹായം തേടിയാണ് ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇപ്പോള്‍ എത്തുന്നത്. ഒരാളെ കണ്ടെത്താനാണ് സഹായം. തനിക്ക് നിര്‍ണായക നിര്‍ദേശം തന്ന് സഹായിച്ച വെയ്റ്ററെയാണ് സച്ചിന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം തെരഞ്ഞ് കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നത്. 

ചെന്നൈയില്‍ ടെസ്റ്റ് കളിക്കുന്നതിന് ഇടയില്‍ താജ് കൊറോമാന്‍ഡലില്‍ വെച്ചാണ് ഞാന്‍ അയാളെ കണ്ടത്. എന്റെ എല്‍ബോ ഗാര്‍ഡില്‍ മാറ്റം വരുത്താന്‍ ഒരു ആശയം അദ്ദേഹം പറഞ്ഞു. അതനുസരിച്ചാണ് ഞാന്‍ എല്‍ബോ ഗാര്‍ഡിന്റെ രൂപം മാറ്റിയത്. ഇപ്പോള്‍ അദ്ദേഹം എവിടെയാണ് എന്നറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്. അദ്ദേഹത്തെ തിരഞ്ഞ് കണ്ടുപിടിക്കണം, അതിന് എനിക്ക് നിങ്ങളുടെ സഹായം വേണം, സച്ചിന്‍ ട്വീറ്റ് ചെയ്തു. 

എന്റെ മുറിയിലേക്ക് കോഫിയുമായി വന്നതാണ് അദ്ദേഹം. എല്‍ബോ ഗാര്‍ഡ് ധരിച്ച് കളിക്കുമ്പോള്‍ ബാറ്റ് സ്വിങ് ചെയ്യുമ്പോഴുണ്ടാവുന്ന വ്യത്യാസത്തെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. ആം ഗാര്‍ഡ് ധരിക്കുമ്പോള്‍ ബാറ്റ് സ്വിങ് ചെയ്യുന്നതില്‍ വ്യത്യാസമുണ്ടാവുന്നു, എന്റെ വലിയ ആരാധകനാണെന്നും, ഓരോ ഡെലിവറിയും വീണ്ടും വീണ്ടും കാണുമെന്നും അദ്ദേഹം പറഞ്ഞു. 

ഈ കാര്യം കണ്ടെത്തിയത് നിങ്ങള്‍ മാത്രമാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഞാന്‍ മുറിയിലേക്ക് തിരികെ എത്തി എന്റെ എല്‍ബോ ഗാര്‍ഡില്‍ മാറ്റം വരുത്തി, സൈസ് മാറ്റി, സച്ചിന്‍ പറഞ്ഞു. 2017ലാണ് ഈ വെയ്റ്ററെ കുറിച്ച് സച്ചിന്‍ ആദ്യം വെളിപ്പെടുത്തുന്നത്. നിങ്ങള്‍ മറ്റൊന്നും വിചാരിക്കില്ലെങ്കില്‍ എനിക്കൊരു കാര്യം പറയാനുണ്ട് എന്ന ആമുഖത്തോടെയാണ് ആ വെയ്റ്റര്‍ അന്നെന്നോട് സംസാരിച്ചത്. അദ്ദേഹം പറഞ്ഞ കാര്യം 100 ശതമാനം ശരിയായിരുന്നു...അദ്ദേഹത്തെ വീണ്ടും കണ്ടെത്താനുള്ള ആഗ്രഹത്തോടെ സച്ചിന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com