നിയമം അറിയാത്ത അമ്പയര്‍? തര്‍ക്കിച്ച് സ്റ്റീവ് സ്മിത്ത്;  വാക്‌പോര്‌ ഡെഡ് ബോളിനെ ചൊല്ലി 

കീവീസ് പേസര്‍ നെയില്‍ വാങ്‌നറിന്റെ ഡെലിവറി ഡെഡ് ബോള്‍ വിളിച്ച അമ്പയര്‍ നിഗല്‍ ല്‌ളോങ്ങിന്റെ നടപടിയാണ് സ്മിത്തിനെ പ്രകോപിപ്പിച്ചത്
നിയമം അറിയാത്ത അമ്പയര്‍? തര്‍ക്കിച്ച് സ്റ്റീവ് സ്മിത്ത്;  വാക്‌പോര്‌ ഡെഡ് ബോളിനെ ചൊല്ലി 

മെല്‍ബണ്‍: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര സ്റ്റീവ് സ്മിത്തിന് നിരാശയുടേതായിരുന്നു. ന്യൂസിലാന്‍ഡിനെതിരെ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ മൂന്നാം സെഷനില്‍ അര്‍ധശതകം പിന്നിട്ട് ഫോമിലേക്ക് എത്തുന്നതിന്റെ സൂചന സ്മിത്ത് നല്‍കുന്നു. ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആവേശത്തിന് ഇടയില്‍ അമ്പയറുമായി സ്മിക്ക് വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്ന സംഭവവുമുണ്ടായി. 

കീവീസ് പേസര്‍ നെയില്‍ വാങ്‌നറിന്റെ ഡെലിവറി ഡെഡ് ബോള്‍ വിളിച്ച അമ്പയര്‍ നിഗല്‍ ല്‌ളോങ്ങിന്റെ നടപടിയാണ് സ്മിത്തിനെ പ്രകോപിപ്പിച്ചത്. സ്മിത്തിനെ വീഴ്ത്താന്‍ പേസര്‍മാര്‍ പ്രധാനമായും ഉപയോഗിക്കുന്ന ഷോര്‍ട്ട് പിച്ച് ഡെലിവറികളുമായിട്ടാണ് വാങ്‌നറും എത്തിയത്. വാങ്‌നറിന്റെ തുടരെയുള്ള രണ്ട് ഡെലിവറികള്‍ സ്മിത്തിന്റെ ദേഹത്ത് കൊണ്ടു. 

രണ്ട് ഘട്ടത്തിലും സ്മിത്ത് സിംഗിള്‍ എടുക്കാന്‍ ശ്രമിച്ചു. ആദ്യത്തെ ഷോര്‍ട്ട് പിച്ച് ഡെലിവറിയില്‍ പ്രശ്‌നമൊന്നുമുണ്ടായില്ല. എന്നാല്‍ രണ്ടാമത്തെ ഷോര്‍ട്ട് ഡെലിവറിയില്‍ സ്മിത്ത് റണ്‍സിനായി ശ്രമിക്കവെ അമ്പയര്‍ അത് ഡെഡ് ബോള്‍ വിളിച്ചു. സ്മിത്തിന്റെ വാരിയെല്ല് ഭാഗത്താണ് ആ ഡെലിവറി വന്ന് കൊണ്ടത്. ബാറ്റ്‌സ്മാന്റെ ഭാഗത്ത് നിന്നും വരേണ്ട പ്രതികരണം ഉണ്ടായില്ലെങ്കിലാണ് ഡെഡ് ബോള്‍ വിളിക്കുക. ഈ വാദം ഉന്നയിച്ചാണ് അമ്പയറോട് സ്മിത്ത് തര്‍ക്കിച്ചത്. 

തന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായെന്നും ആ ഡെലിവറിയിലെ റണ്‍ അനുവദിക്കണം എന്നും സ്മിത്ത് പറഞ്ഞു. എന്നാല്‍ മറ്റൊരു വിധത്തിലാണ് അമ്പയറിന്റെ വിശദീകരണം വന്നത്. ഈ സമയം കമന്ററി ബോക്‌സിലുണ്ടായിരുന്ന ഓസീസ് മുന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണും അമ്പയറുടെ ഭാഗത്താണ് തെറ്റ് സംഭവിച്ചത് എന്ന് ചൂണ്ടിക്കാട്ടി. ഷോര്‍ട്ട് ബോള്‍ ദേഹത്ത് കൊണ്ടാണെങ്കിലും റണ്ണിനായി ഓടാന്‍ നിയമം അനുവദിക്കുന്നു. അവിടെ ബാറ്റ്‌സ്മാന്‍ ഷോട്ട് കളിക്കണം എന്നില്ലെന്ന് വോണ്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com