70 ശതമാനം ഗോളും വന്നത് ഇവരില്‍ നിന്ന്, മെസിയും സുവാരസുമില്ലെങ്കില്‍ പിന്നെ ബാഴ്‌സയില്ല

കഴിഞ്ഞ ആറ് സീസണുകളിലായി അടിച്ചു കൂട്ടിയ 854 ഗോളില്‍ 675 ഗോളും അടിച്ചിരിക്കുന്നത്, അല്ലെങ്കില്‍ അസിസ്റ്റ് ചെയ്തിരിക്കുന്നത് മെസിയോ സുവാരസോ ആണ്
70 ശതമാനം ഗോളും വന്നത് ഇവരില്‍ നിന്ന്, മെസിയും സുവാരസുമില്ലെങ്കില്‍ പിന്നെ ബാഴ്‌സയില്ല

മെസിയും സുവാരസുമില്ലെങ്കില്‍ എന്താവും ബാഴ്‌സയുടെ അവസ്ഥ. കാര്യങ്ങള്‍ അത്ര സുഖകരമാവില്ലെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2014ല്‍ സുവാരസ് ബാഴ്‌സയിലേക്ക് എത്തിയതിന് ശേഷം ബാഴ്‌സ അടിച്ചു കൂട്ടിയ ഗോളുകളില്‍ 69.67 ശതമാനവും വന്നിരിക്കുന്നത് മെസി-സുവാരസ് സഖ്യത്തില്‍ നിന്ന്...

ബാഴ്‌സ കഴിഞ്ഞ ആറ് സീസണുകളിലായി അടിച്ചു കൂട്ടിയ 854 ഗോളില്‍ 675 ഗോളും അടിച്ചിരിക്കുന്നത്, അല്ലെങ്കില്‍ അസിസ്റ്റ് ചെയ്തിരിക്കുന്നത് മെസിയോ സുവാരസോ ആണ്. സുവാരസ് ക്ലബിലേക്ക് എത്തിയതിന് ശേഷം 280 ഗോളുകളാണ് മെസിയില്‍ നിന്ന് വന്നത്. ബാഴ്‌സയിലെ സുവാരസിന്റെ ആദ്യ സീസണ്‍ തന്നെയായിരുന്നു ഏറ്റവും മികച്ചത്. 58 ഗോളും, 28 അസിസ്റ്റുമാണ് ആ സീസണില്‍ സുവാരസില്‍ നിന്ന് വന്നത്. 

2017-18 സീസണ്‍ ബാഴ്‌സയുടെ ടോപ് അസിസ്റ്റ് ദാതാവ് എന്ന നേട്ടവുമായാണ് സുവാരസ് അവസാനിപ്പിച്ചത്, 19 അസിസ്റ്റ്. ബാഴ്‌സയ്ക്ക് വേണ്ടി ആറ് സീസണുകളിലായി 105 അസിസ്റ്റാണ് സുവരാസില്‍ നിന്ന് ആകെ വന്നിരിക്കുന്നത്. ഈ സീസണില്‍ 9 അസിസ്റ്റാണ് സുവാരസില്‍ നിന്ന് ഇതുവരെ വന്നത്. ബാഴ്‌സയുടെ മുന്‍ നിര വാഴുന്ന ഇരുവരും ഒപ്പം ചേര്‍ന്ന് 80 വട്ടമാണ് ഗോളോ, ഗോള്‍ അസിസ്‌റ്റോ ചെയ്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com