'രണ്ട് വര്‍ഷത്തിനുള്ളില്‍ ഞാന്‍ ഇവിടം വിടും, നിനക്കെന്റെ സ്ഥാനം ലഭിക്കും'; നെയ്മര്‍ക്ക് മെസിയുടെ സന്ദേശം 

'ഒരുമിച്ച് നിന്നാല്‍ മാത്രമേ നമുക്ക് ചാമ്പ്യന്‍സ് ലീഗ് ജയിക്കാനാവു. നീ ഇവിടേക്ക് തിരികെ എത്തണം'
'രണ്ട് വര്‍ഷത്തിനുള്ളില്‍ ഞാന്‍ ഇവിടം വിടും, നിനക്കെന്റെ സ്ഥാനം ലഭിക്കും'; നെയ്മര്‍ക്ക് മെസിയുടെ സന്ദേശം 

നെയ്മറിന് ബാഴ്‌സയില്‍ സ്ഥാനം കണ്ടെത്താനായി മെസി ബാഴ്‌സ വിടാന്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ട്. നെയ്മര്‍ക്ക് മെസി അയച്ചതായി പറയുന്ന വാട്‌സ് ആപ്പ് സന്ദേശമാണ് ദി സണ്‍ പുറത്തുവിടുന്നത്. 

'ഒരുമിച്ച് നിന്നാല്‍ മാത്രമേ നമുക്ക് ചാമ്പ്യന്‍സ് ലീഗ് ജയിക്കാനാവു. നീ ഇവിടേക്ക് തിരികെ എത്തണം. രണ്ട് വര്‍ഷത്തിനുള്ളില്‍ ഞാന്‍ പോകും. നീ ഇവിടെ ഒറ്റയ്ക്കാവും. നിനക്കെന്റെ സ്ഥാനം എടുക്കാം', നെയ്മര്‍ക്ക് മെസി അയച്ചതായി പറയുന്ന വാട്‌സ് ആപ്പ് സന്ദേശമായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മെസി ബാഴ്‌സ വിട്ടുകഴിഞ്ഞാല്‍ നെയ്മറിലൂടെ മെസിയുടെ വിടവ് നികത്താനാവുമെന്നാണ് ബാഴ്‌സയും കണക്കു കൂട്ടുന്നത്. ഗ്രീസ്മാന്‍, കുട്ടിഞ്ഞോ, ഡെംബെലെ എന്നിവരെ പരീക്ഷിച്ചതിന് ശേഷമാണ് നെയ്മറിലേക്ക് തന്നെ ബാഴ്‌സ തിരികെ എത്തുന്നത്. 

ലോക റെക്കോര്‍ഡ് ട്രാന്‍സ്ഫറായി പിഎസ്ജിയില്‍ എത്തിയ നെയ്മര്‍ക്ക് തുടക്കം മുതലെ അവിടെ കല്ലുകടികളാണ്. നിലവില്‍ പരിശീലകന്‍ തോമസ് ടച്ചലുമായുള്ള പോര് പിഎസ്ജിയില്‍ നിന്ന് നെയ്മര്‍ വിട്ടുപോരുന്നതിന്റെ സൂചന നല്‍കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com