വിരമിക്കണം എന്ന് നിര്‍ബന്ധമാണോ? സിഡിലിന്റെ റണ്‍ഔട്ട് കണ്ടതിന് പിന്നാലെ ക്രിക്കറ്റ് ഓസ്‌ട്രേലിയ

കളിയുടെ 14ാം ഓവറില്‍ സിഡിലിനെതിരെ സിംഗിള്‍ എടുക്കാനായിരുന്നു ഖവാജയുടെ ലക്ഷ്യം
വിരമിക്കണം എന്ന് നിര്‍ബന്ധമാണോ? സിഡിലിന്റെ റണ്‍ഔട്ട് കണ്ടതിന് പിന്നാലെ ക്രിക്കറ്റ് ഓസ്‌ട്രേലിയ

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ബിഗ് ബാഷ് ലീഗിലെ പീറ്റര്‍ സിഡിലിന്റെ റണ്‍ഔട്ടാണ് വൈറലാവുന്നത്. ഉസ്മാന്‍ ഖവാജയെ പുറത്താക്കിയ വിധം കണ്ട് സിഡിലിനോട് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചോദിക്കുന്നത് വിരമിക്കണം എന്ന് നിര്‍ബന്ധമാണോ എന്നാണ്...

അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ താരമാണ് സിഡില്‍. കീവീസിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ഓസീസ് ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയതോടെയാണ് ബോക്‌സിങ് ഡേ ടെസ്റ്റിന് പിന്നാലെ സിഡില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

കളിയുടെ 14ാം ഓവറില്‍ സിഡിലിനെതിരെ സിംഗിള്‍ എടുക്കാനായിരുന്നു ഖവാജയുടെ ലക്ഷ്യം. എന്നാല്‍ നായകന്‍ ഫെര്‍ഗൂസനും ഖവാജയും തമ്മില്‍ ആശയക്കുഴപ്പമായി. ബൗളേഴ്‌സ് എന്‍ഡിലേക്കെത്തിയ പന്ത് ഓടിപ്പിടിച്ച് റിവേഴ്‌സ് ഫ്‌ലിക്കിലൂടെ ബെയ്ല്‍സ് താഴെ ഇടുകയായിരുന്നു സിഡില്‍. 

അത് ഔട്ട് ആയത് കണ്ട് സിഡില്‍ തന്നെ ഞെട്ടി. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ചോദ്യത്തിന് മറുപടിയുമായി സിഡില്‍ എത്തുമോയെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 67 ടെസ്റ്റുകളില്‍ നിന്ന് 221 വിക്കറ്റ് വീഴ്ത്തിയ താരമാണ് സിഡില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com