ഫെല്ലെയ്‌നിയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വില്‍ക്കുന്നു, ചേക്കേറല്‍ ചൈനീസ് ക്ലബിലേക്ക്‌

ഫെല്ലെയ്‌നിയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വില്‍ക്കുന്നു, ചേക്കേറല്‍ ചൈനീസ് ക്ലബിലേക്ക്‌

2014ല്‍ 27 മില്യണ്‍ യൂറോയ്ക്കാണ് ഫെല്ലെയ്‌നി എവര്‍ട്ടണില്‍ നിന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് എത്തുന്നത്

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ബെല്‍ജിയം താരം ഫെല്ലെയ്‌നി ചൈനീസ് ക്ലബിലേക്കെന്ന് റിപ്പോര്‍ട്ട്. ഈ ട്രാന്‍സ്ഫര്‍ വിപണി വഴി ചൈനീസ് ക്ലബിന് ഫെല്ലെയ്‌നിയെ നല്‍കാനുള്ള ധാരണയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എത്തിയെന്നാണ് റിപ്പോര്‍ട്ട്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ മാനേജര്‍മാരായ ഡേവിഡ് മോയസ്, ലൂയിസ് വാന്‍ ഗാല്‍, മൗറിഞ്ഞോ എന്നിവര്‍ക്ക് കീഴില്‍ കളിക്കാന്‍ ഫെല്ലെയ്‌നിക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ പുതിയ പരിശീലകന്‍ ഒലെ സോള്‍സ്‌ഷെയര്‍ ഫെല്ലെയ്‌നിയില്‍ അത്ര തൃപ്തനായില്ല. 

ചൈനീസ് ക്ലബായ ഷാന്‍ഡോങ് ലനെങ്ങിലേക്ക് ഫെല്ലെയ്‌നിയെ നല്‍കുവാനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒരുങ്ങുന്നത്. ട്രാന്‍സ്ഫറിനായുള്ള മെഡിക്കല്‍ കഴിഞ്ഞതായും, ട്രാന്‍സ്ഫര്‍ ഉടന ഉണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ട്. 2014ല്‍ 27 മില്യണ്‍ യൂറോയ്ക്കാണ് ഫെല്ലെയ്‌നി എവര്‍ട്ടണില്‍ നിന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് എത്തുന്നത്. അലക്‌സ് ഫെര്‍ഗൂസന്‍ ക്ലബ് വിട്ടതിന് ശേഷം ക്ലബ് നടത്തിയ പ്രധാന ട്രാന്‍സ്ഫറുകളില്‍ ഒന്നായിരുന്നു അത്. 

കഴിഞ്ഞ വര്‍ഷം ഫെല്ലെയ്‌നിയുമായുള്ള കരാര്‍ 2020ലേക്ക് വരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുതുക്കിയിരുന്നു. എന്നാല്‍ പുതിയ കോച്ചിന് കീഴില്‍ പ്രീമിയര്‍ ലീഗിലെ ക്ലബിന്റെ ഏഴ് കളികളില്‍ മൂന്ന് മിനിറ്റ് മാത്രമാണ് ഫെല്ലെയ്‌നി കളിക്കാനിറങ്ങിയത്. 2016ലെ എഫ്എ കപ്പ് ജയത്തിലും, 2017ലെ ലീഗ് കപ്പ്, യൂറോപ് ലീഗ് കിരീടം നേടുന്നതില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഫെല്ലെയ്‌നി സഹായിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com