'200 ഒരു സംഖ്യ മാത്രമാണ്', എകദിനത്തില്‍ ഇരട്ടശതകം പിന്നിട്ടതും മിതാലിക്ക് വിഷയമല്ല

'200 ഒരു സംഖ്യ മാത്രമാണ്', എകദിനത്തില്‍ ഇരട്ടശതകം പിന്നിട്ടതും മിതാലിക്ക് വിഷയമല്ല

രാജ്യാന്തര വനിതാ ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്നും ഐസിസിയുടെ കീഴിലേക്ക് എത്തുമ്പോള്‍ വനിതാ ക്രിക്കറ്റിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ പ്രകടമാണ്

1996ലാണ് ആ പതിനാറുകാരി ഇന്ത്യന്‍ കുപ്പായമണിയുന്നത്. 2019ല്‍ ന്യൂസിലാന്‍ഡില്‍ മൂന്നാം ഏകദിനത്തിന് ടോസിനായി ഇറങ്ങി ലോക ക്രിക്കറ്റില്‍ മറ്റൊരു പെണ്ണിനും എത്തിപ്പിടിക്കുവാന്‍ സാധിച്ചിട്ടില്ലാത്ത 200 എന്നത് തന്റെ പേരിലാക്കുകയായിരുന്നു അന്നത്തെ ആ കൗമാരക്കാരി. ലോക ക്രിക്കറ്റില്‍ 200 ഏകദിനം കളിച്ച ആദ്യ വനിത എന്ന നേട്ടം തന്റെ പേരിലേക്ക് വരുമ്പോള്‍ മിതാലി രാജ് പറയുന്നത്, അത് വെറും സംഖ്യ മാത്രമാണ്‌എന്നാണ്. 

എന്നെ സംബന്ധിച്ച് 200 എന്നത് ഒരു സംഖ്യ മാത്രമാണ്. എന്നാല്‍ ഇത്രയും ദൂരം വരുവാന്‍ സാധിച്ചു എന്നോര്‍ക്കുമ്പോള്‍ എനിക്ക് സന്തോഷമുണ്ട്. 1999ല്‍ ഞാന്‍ കളി ആരംഭിച്ചതിന് ശേഷം വനിതാ ക്രിക്കറ്റില്‍ ലോകത്താകമാനം ഉണ്ടായ മാറ്റങ്ങള്‍ കണ്ടു. രാജ്യാന്തര വനിതാ ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്നും ഐസിസിയുടെ കീഴിലേക്ക് എത്തുമ്പോള്‍ വനിതാ ക്രിക്കറ്റിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ പ്രകടമാണ്. ഇത്ര നാള്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മിതാലി രാജ് പറഞ്ഞു. 

കളിച്ച് തുടങ്ങിയപ്പോള്‍ ഇത്രദൂരം വരുവാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതിയില്ല. ഇന്ത്യയുടെ നീലക്കുപ്പായം അണിയുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഇത്രയും നാളത്തെ കരിയര്‍ ആവുമ്പോള്‍ നമ്മുടെ കളിയില്‍ പല മാറ്റങ്ങളും സ്വാഭാവികമായിട്ടും വരും. വ്യത്യസ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബാറ്റ് ചെയ്യാന്‍ പാകാത്തില്‍ മാറുക, എന്റെ കളിയുടെ വിവിധ തലങ്ങളില്‍ മാറ്റം വരുത്തുക, രാജ്യാന്തര നിലവാരം കളിയില്‍ നിലനിര്‍ത്തുക എന്നതിലെല്ലാം  നമ്മള്‍ വിജയിച്ചുകൊണ്ടേയിരിക്കണം എന്നും മിതാലി പറയുന്നു. 

1999ല്‍ ഇംഗ്ലണ്ടിനെതിരെ കളിച്ചായിരുന്നു മിതാലിയുടെ തുടക്കം. 6622 റണ്‍സോടെ ലോക വനിതാ ക്രിക്കറ്റിലെ ടോപ് റണ്‍ സ്‌കോററും മിതാലിയാണ്. കീവീസിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-1ന് നേടിത്തന്നാണ് മിതാലി മറ്റൊരു നേട്ടം കൂടി തന്റെ പേരില്‍ ചേര്‍ത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com