ജയം അമ്മയ്ക്ക് സമര്‍പ്പിക്കുന്നു, അമ്മ മരിച്ചതറിഞ്ഞും കളിക്കാനിറങ്ങി ജോസഫിനൊപ്പം വിന്‍ഡിസ് ടീം

ആദ്യ ടെസ്റ്റില്‍ 381 റണ്‍സിന്റെ ജയം പിടിക്കാന്‍ വിന്‍ഡിസിന് വേണ്ടിവന്നത് നാല് ദിവസം. രണ്ടാം ടെസ്റ്റില്‍ മൂന്ന് ദിനം കൊണ്ട് ജയിച്ചു കയറി വിന്‍ഡിസ് പരമ്പര പിടിച്ചു
ജയം അമ്മയ്ക്ക് സമര്‍പ്പിക്കുന്നു, അമ്മ മരിച്ചതറിഞ്ഞും കളിക്കാനിറങ്ങി ജോസഫിനൊപ്പം വിന്‍ഡിസ് ടീം

അമ്മയുടെ മരണ വിവരം അറിഞ്ഞാണ് വിന്‍ഡിസ് പേസര്‍ ജോസഫ്, വിവ് റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങിയത്. ആ വേദനയ്ക്കിടയില്‍ ജോ റൂട്ട്, ജോ ഡെന്‍ലി എന്നിങ്ങനെ ഇംഗ്ലണ്ടിന്റെ രണ്ട ശക്തരെ കൂടാരം കയറ്റി ജോസഫ്. ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-0ന് പിടിച്ചതിന് ശേഷം വിന്‍ഡിസ് നായകന്‍ ഹോള്‍ഡര്‍ പറഞ്ഞു, ഞങ്ങള്‍ ഈ ജയം അവന്റെ അമ്മയ്ക്ക് സമര്‍പ്പിക്കുന്നു. 

ബ്രെയിന്‍ ട്യൂമറിനോട് മല്ലിട്ടുള്ള ജീവിതം അവസാനിപ്പിച്ചാണ് ജോസഫിന്റെ കളിക്ക് മണിക്കൂറുകള്‍ മാത്രം മുന്‍പ് വിടപറഞ്ഞ് അമ്മ പോയത്. ആദ്യ ടെസ്റ്റില്‍ 381 റണ്‍സിന്റെ ജയം പിടിക്കാന്‍ വിന്‍ഡിസിന് വേണ്ടിവന്നത് നാല് ദിവസം. രണ്ടാം ടെസ്റ്റില്‍ മൂന്ന് ദിനം കൊണ്ട് ജയിച്ചു കയറി വിന്‍ഡിസ് പരമ്പര പിടിച്ചു. വൈറ്റ്വാഷ് എന്ന നാണക്കേടാണ് ഇനി ഇംഗ്ലണ്ടിന് മുന്നിലുള്ളത്. 2008ന് ശേഷം ആദ്യമായിട്ടാണ് വിന്‍ഡിസ് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര ജയിക്കുന്നത്. 

രണ്ടാം ടെസ്റ്റിലും ഹോള്‍ഡറും സംഘവും ഇംഗ്ലണ്ടിന് വലിയ സാധ്യതകളൊന്നും നല്‍കിയില്ല. പത്ത് വിക്കറ്റിന് ഹോള്‍ഡറും സംഘവും ജയം പിടിച്ചു. ആദ്യ ഇന്നിങ്‌സില്‍ 187 റണ്‍സിന് ഓള്‍ ഔട്ടായ ഇംഗ്ലണ്ടിന് മുന്നില്‍ 306 റണ്‍സാണ് വിന്‍ഡിസ് മറുപടി നല്‍കിയത്. രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചു വരവിനുള്ള സാധ്യതകളെല്ലാം ഇംഗ്ലണ്ടില്‍ നിന്നും തട്ടിയകറ്റി വിന്‍ഡിസ് 132 റണ്‍സിന് റൂട്ടിന്റെ സംഘത്തെ മടക്കി. ജയം പിടിക്കാന്‍ രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡിസിന് വേണ്ടിവന്നത് 17 റണ്‍സ് മാത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com