ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച്ച:  ഗോ​കു​ലം കേ​ര​ള താരങ്ങൾ​ കശ്മീ​​രി​ൽ കു​ടു​ങ്ങി, ഹോട്ടൽ മുറിയിൽ നിന്നുപോലും പുറത്തിറങ്ങാനാകാതെ ടീം 

വി​മാ​നം റ​ദ്ദാ​ക്കിയ കാരണത്താൽ താ​ര​ങ്ങ​ളും സ​പ്പോ​ർ​ട്ടിം​ഗ് സ്റ്റാ​ഫും കശ്മീ​​രി​ൽ കു​ടു​ങ്ങി
ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച്ച:  ഗോ​കു​ലം കേ​ര​ള താരങ്ങൾ​ കശ്മീ​​രി​ൽ കു​ടു​ങ്ങി, ഹോട്ടൽ മുറിയിൽ നിന്നുപോലും പുറത്തിറങ്ങാനാകാതെ ടീം 

ശ്രീ​ന​ഗ​ർ: ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച്ച മൂലം ഐ ​ലീ​ഗ് ക്ല​ബ് ഗോ​കു​ലം കേ​ര​ള​യു​ടെ കശ്മീ​രി​ൽ നി​ന്നു​ള​ള മ​ട​ക്ക​യാ​ത്ര മു​ട​ങ്ങി. വി​മാ​നം റ​ദ്ദാ​ക്കിയ കാരണത്താൽ താ​ര​ങ്ങ​ളും സ​പ്പോ​ർ​ട്ടിം​ഗ് സ്റ്റാ​ഫും കശ്മീ​​രി​ൽ കു​ടു​ങ്ങി.  

റി​യ​ൽ കശ്മീ​രി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നാ​യാണ് ടീം കശ്മീ​രി​ൽ എ​ത്തി​യ​ത്. എതിരില്ലാത്ത ഒരു ​ഗോളിന് കളിയിൽ ​ഗോകുലം തോ​ൽ​വി ഏ​റ്റു​വാ​ങ്ങി.  ഞാ​യ​റാ​ഴ്ച കോഴിക്കോട് ഐ​സ്വാ​ൾ എ​ഫ്സി​ക്കെ​തി​രെയാണ് ഗോ​കു​ല​ത്തി​ന്‍റെ അ​ടു​ത്ത​മ​ത്സ​രം. ‌

മ​ഞ്ഞു​വീ​ഴ്ച​യു​ള്ള​തി​നാ​ൽ വി​മാ​ന​സ​ർ​വീ​സ് പു​നഃ​സ്ഥാ​പി​ക്കുന്നതിനെക്കുറിച്ച് എ​യ​ർ​ലൈ​ൻ അ​ധി​കൃതരിൽ നിന്ന് വ്യക്തത ലഭിച്ചിട്ടില്ല. ഹോട്ടൽ മുറിയിൽ നിന്ന് പുറത്ത് കടക്കാനാകാത്തവിധം ടീം കുടുങ്ങിപ്പോയെന്നാണ് റിപ്പോർട്ടുകൾ. അധികൃ​ത​രു​ടെ മ​റു​പ​ടി​ക്കാ​യി കാ​ത്തു നി​ൽ​ക്കു​ക​യാ​ണ് ടീം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com