'ദാദ'ക്ക് കുതിക്കാൻ ഇനി അഡ്വഞ്ചർ ; ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കി ​ഗാം​ഗുലി

മൂന്നര ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള G310GS-ന്റെ പേള്‍ വൈറ്റ് മെറ്റാലിക് നിറത്തിലുള്ള മോഡലാണാണ് ഗാംഗുലി സ്വന്തമാക്കിയത്
'ദാദ'ക്ക് കുതിക്കാൻ ഇനി അഡ്വഞ്ചർ ; ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കി ​ഗാം​ഗുലി

കൊൽക്കത്ത : ക്രിക്കറ്റ് പോലെ തന്നെ പ്രിയങ്കരമാണ് ഇന്ത്യൻ നായകൻ സൗരവ് ​ഗാം​ഗുലിക്ക് വാഹനങ്ങളും. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ പുതിയ ബൈക്കാണ് ​ഗാം​ഗുലി പുതുതായി സ്വന്തം വാഹനശേഖരത്തിലേക്ക് മുതൽക്കൂട്ടിയത്. ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചര്‍ ബൈക്കായ G310GS മോഡലാണ് ദാദ സ്വന്തമാക്കിയത്. 

ഗാംഗുലി വാഹനം സ്വീകരിക്കുന്ന ചിത്രങ്ങള്‍ 'ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ' ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു. മൂന്നര ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള G310GS-ന്റെ പേള്‍ വൈറ്റ് മെറ്റാലിക് നിറത്തിലുള്ള മോഡലാണാണ് ഗാംഗുലി സ്വന്തമാക്കിയത്.  ബിഎംഡബ്ല്യു നിരയിലെ കാറുകള്‍ സ്വന്തമായുണ്ടെങ്കിലും ഗാഗുലിയുടെ ആദ്യ ബിഎംഡബ്ല്യു ബൈക്കാണിത്.

313 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് G310GS അഡ്വഞ്ചര്‍ ബൈക്കിന്‌ കരുത്തേകുന്നത്. 34 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. ഈ മോഡലിനൊപ്പം തന്നെ ബിഎംഡബ്ല്യു ഇന്ത്യയിലെത്തിച്ച G310R മോഡല്‍ നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ് സിങും സ്വന്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com