ലുട്ടാപ്പിയെ അങ്ങനെ തോല്‍പിക്കാമെന്ന് കരുതേണ്ട; പിന്തുണയുമായി ന്യൂസിലാന്‍ഡിലെ സ്‌റ്റേഡിയത്തിലും ലുട്ടാപ്പി ഫാന്‍സ്

രുകൂട്ടം ഇന്ത്യൻ ആരാധകരാണ് ലുട്ടാപ്പിക്ക് പിന്തുണയറിയിച്ച് സ്റ്റേഡിയത്തിലെത്തിയത്
ലുട്ടാപ്പിയെ അങ്ങനെ തോല്‍പിക്കാമെന്ന് കരുതേണ്ട; പിന്തുണയുമായി ന്യൂസിലാന്‍ഡിലെ സ്‌റ്റേഡിയത്തിലും ലുട്ടാപ്പി ഫാന്‍സ്

‌കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലരമയിലെ പ്രിയ കഥാപാത്രം ലുട്ടാപ്പിക്ക് ന്യൂസീലൻഡിലും ഫാൻസ്. ലുട്ടാപ്പിയെ കഥയിൽ നിന്ന് ഒഴിവാക്കുന്നു എന്നതരത്തിലുള്ള സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങളുടെ തുടർച്ചയായാണ് ഇന്ത്യ–ന്യൂസീലൻഡ് മൂന്നാം ട്വന്റി20 മൽസരത്തിനിടെ ഹാമിൽട്ടനിലെ സെഡൻ പാർക്ക് സ്റ്റേഡിയത്തിലും സേവ് ലുട്ടാപ്പി ബാനർ ഉയർന്നത്. ഒരുകൂട്ടം ഇന്ത്യൻ ആരാധകരാണ് ലുട്ടാപ്പിക്ക് പിന്തുണയറിയിച്ച് സ്റ്റേഡിയത്തിലെത്തിയത്. 

മായാവി ചിത്രകഥാപരമ്പര പ്രസിദ്ധീകരിച്ച ബാലരമ‌യുടെ ഏറ്റവും പുതിയ ലക്കത്തിൽ ഡിങ്കിനി എന്ന പുതിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ‘മായാവിക്ക് പുതിയ എതിരാളി’ എന്ന വിശേഷണത്തോടെയാണ് ഡിങ്കിനിയെ അവതരിപ്പിച്ചത്. ഈ പതിപ്പിൽ കഥയിൽ ലുട്ടാപ്പി പ്രത്യക്ഷപ്പെട്ടതുമില്ല. ലുട്ടാപ്പി ഒരു പ്രത്യേക ദൗത്യത്തിനായി പോയിരിക്കുകയാണെന്നാണു കഥയിൽ പറയുന്നത്. ഇതോടെയാണ് ലുട്ടാപ്പിയെ ഒഴിവാക്കുന്നതായി ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ പ്രചാരണം ആരംഭിച്ചത്. 

‘സേവ് ലുട്ടാപ്പി’ എന്ന പേരിൽ വലിയ പ്രചാരണ പരിപാടികൾ പോലും അരങ്ങേറി. എന്നാൽ ലുട്ടാപ്പിയെ കഥയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com