ലോക കപ്പ് ടീമില്‍ ഇടം; പോര് പന്തും, രഹാനേയും തമ്മില്‍; വെളിപ്പെടുത്തി ചീഫ് സെലക്ടര്‍

ലോക കപ്പ് ടീമില്‍ ഇടത്തിനായി മത്സരിക്കുന്നവരില്‍ പന്തുമുണ്ട്‌. കൂടുതല്‍ പക്വതയും, അനുഭവ സമ്പത്തുമാണ് ഇപ്പോള്‍ പന്തിന് ആവശ്യം
ലോക കപ്പ് ടീമില്‍ ഇടം; പോര് പന്തും, രഹാനേയും തമ്മില്‍; വെളിപ്പെടുത്തി ചീഫ് സെലക്ടര്‍

ലോക കപ്പ് ടീമില്‍ ഇടം പിടിക്കുന്നതിനായി യുവതാരം റിഷഭ് പന്തും, അജങ്ക്യ രഹാനേയും തമ്മിലാണ് മത്സരം എന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. സുഖമുള്ള തലവേദനയാണ് പന്ത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്ന് ഫോര്‍മാറ്റിലും പന്ത് കാണിച്ച മുന്നേറ്റം അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

ലോക കപ്പ് ടീമില്‍ ഇടത്തിനായി മത്സരിക്കുന്നവരില്‍ പന്തുമുണ്ട്‌. കൂടുതല്‍ പക്വതയും, അനുഭവ സമ്പത്തുമാണ് ഇപ്പോള്‍ പന്തിന് ആവശ്യം. അതിനാലാണ് ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടെ കഴിയാവുന്നിടത്തെല്ലാം ഞങ്ങള്‍ പന്തിനെ കളിപ്പിച്ചത്. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ രഹാനെ മികവ് കാണിക്കുന്നുണ്ട് ഇപ്പോള്‍. ലോക കപ്പ് ടീമിലേക്ക് ഇഅടം പിടിക്കാനുള്ള പോരില്‍ മുന്‍പില്‍ രഹാനെ ഉണ്ടെന്നും ചീഫ് സെലക്ടര്‍ വെളിപ്പെടുത്തുന്നു. 

ഇന്ത്യ എടീമില്‍ മികച്ച കളിയാണ് രഹാനെ പുറത്തെടുത്തിരിക്കുന്നത്. 11 ഇന്നിങ്‌സില്‍ നിന്നും 74.62 ബാറ്റിങ് ശരാശരിയില്‍ 597 റണ്‍സ് രഹാനെ നേടി. കളി ആവശ്യപ്പെടുന്ന സ്‌കില്ലുകളില്‍ ഇനിയും മികവ് തെളിയിക്കേണ്ടതുണ്ട് എന്നായിരുന്നു വിജയ് ശങ്കറെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ ചീഫ് സെലക്ടര്‍ പ്രതികരിച്ചത്. ഇന്ത്യ എയ്ക്ക് വേണ്ടി ഇറക്കി വിജയ് ശങ്കറെ ഒരുക്കുകയാണ് ഞങ്ങള്‍ ചെയ്തത്. കളിയുടെ താളത്തിനൊത്ത് വിജയ് ശങ്കറിന് ഇണങ്ങാന്‍ സാധിക്കുമോയെന്നാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com