13 താരങ്ങള്‍ ലോക കപ്പിലേക്ക് ടിക്കറ്റ് എടുത്ത് കഴിഞ്ഞു; പരസ്പരം പോര് ഇവര്‍ തമ്മില്‍

ഇംഗ്ലണ്ട് ലയേണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ തുടരെ അര്‍ധ സെഞ്ചുറി നേടിയ രാഹുല്‍ തിരിച്ചുവരവിന്റെ സൂചന നല്‍കുന്നു
13 താരങ്ങള്‍ ലോക കപ്പിലേക്ക് ടിക്കറ്റ് എടുത്ത് കഴിഞ്ഞു; പരസ്പരം പോര് ഇവര്‍ തമ്മില്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ അറിയുന്നതിനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ലോക കപ്പിന് മുന്നൊരുക്കം എന്ന നിലയില്‍ പരമ്പര വരുമ്പോള്‍ ടീമില്‍ ഏതെല്ലാം താരങ്ങള്‍ ഇടംപിടിക്കും എന്ന് അറിയണം. വെള്ളിയാഴ്ച ടീമിനെ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കുന്നുണ്ട്. ടീമില്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ ഇങ്ങനെയാണ്...

ജയദേവ് ഉനദ്ഘട്ട്, ഖലീല്‍ അഹ്മദ് എന്നിവരില്‍ ആര് സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കും എന്നതാണ് പ്രധാനപ്പെട്ട ചോദ്യങ്ങളില്‍ ഒന്ന്. ലോക കപ്പിനുള്ള സെക്കന്‍ഡ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള പോര് റിഷഭ് പന്തും, ദിനേശ് കാര്‍ത്തിക്കും തമ്മില്‍. ഇംഗ്ലണ്ട് ലയേണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ തുടരെ അര്‍ധ സെഞ്ചുറി നേടിയ രാഹുല്‍ തിരിച്ചുവരവിന്റെ സൂചന നല്‍കുന്നു. 

ഇതോടെ ഓസീസിനെതിരായ പരമ്പരയിലേക്ക് രാഹുല്‍ വരുമെന്ന് ഏകദേശം ഉറപ്പായിരുന്നു. രോഹിത് ശര്‍മയ്ക്ക് ട്വന്റി20യില്‍ വിശ്രമം അനുവദിക്കും. 13 പേരെ ലോക കപ്പിലേക്ക് സെലക്ടര്‍മാര്‍ ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. വിരാട് കോഹ് ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അമ്പാട്ടി റായിഡു, മഹേന്ദ്ര സിങ് ധോനി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ഭുവി, ബൂമ്ര, മുഹമ്മദ് ഷമി എന്നവരാണ് ഇംഗ്ലണ്ടിലേക്ക് ഇതിനോടകം തന്നെ ടിക്കറ്റ് ഉറപ്പിക്കുന്നത്. 

ബൂമ്രയും ഭുമിയും ഷമിയും സ്ഥാനം ഉറപ്പിക്കുമ്പോള്‍ മറ്റൊരു ഇടംകയ്യന്‍ സീമറുടെ സ്ഥാനത്തിന് വേണ്ടിയാണ് മത്സരം. ഇന്ത്യയ്ക്ക് വേണ്ടി ഓസ്‌ട്രേലിയയിലും, ന്യൂസിലാന്‍ഡിലും കളിച്ച ഖലീലിന് പക്ഷേ വലിയ മികവ് പുറത്തെടുക്കുവാനായിട്ടില്ല. ഉനദ്ഖട്ട് ആവട്ടെ ഇക്കഴിഞ്ഞ രഞ്ജി ട്രോഫിയിലെ മികവിന്റെ പേരിലാണ് ലോക കപ്പ് ടീമിലേക്ക് ലക്ഷ്യം വയ്ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com