അതും ചോര്‍ത്തി, ലങ്കന്‍ താരങ്ങള്‍ക്കെതിരായ സൗത്ത് ആഫ്രിക്കയുടെ രഹസ്യ പ്ലാനുകള്‍ പുറത്ത്‌

പന്ത് ചുരണ്ടല്‍ ലോകത്തിന്റെ മുന്നിലേക്ക് എത്തിച്ച അതേ സംഘം. ഡര്‍ബനില്‍ സൗത്ത് ആഫ്രിക്ക-ശ്രീലങ്ക ടെസ്റ്റിനിടയില്‍ ക്യാമറയുമായി അവര്‍ മറ്റൊരു സംഭവം കൂടി പുറത്തുകൊണ്ടു വരികയാണ്
അതും ചോര്‍ത്തി, ലങ്കന്‍ താരങ്ങള്‍ക്കെതിരായ സൗത്ത് ആഫ്രിക്കയുടെ രഹസ്യ പ്ലാനുകള്‍ പുറത്ത്‌

പന്ത് ചുരണ്ടല്‍ ലോകത്തിന്റെ മുന്നിലേക്ക് എത്തിച്ച അതേ സംഘം. ഡര്‍ബനില്‍ സൗത്ത് ആഫ്രിക്ക-ശ്രീലങ്ക ടെസ്റ്റിനിടയില്‍ ക്യാമറയുമായി അവര്‍ മറ്റൊരു സംഭവം കൂടി പുറത്തുകൊണ്ടു വരികയാണ് ഇപ്പോള്‍. ഓരോ ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കും പ്രത്യേകമായി സൗത്ത് ആഫ്രിക്ക തയ്യാറാക്കിയ തന്ത്രങ്ങളാണ് അവര്‍ ഒപ്പിയെടുത്തത്. 

ഓരോ ലങ്കന്‍ ബാറ്റ്‌സ്മാന്റെയും ദൗര്‍ബല്യങ്ങള്‍ മുതല്‍ അവരുടെ വിക്കറ്റ് വീഴ്ത്താന്‍ എറിയേണ്ട മേഖലകള്‍ വരെ സൗത്ത് ആഫ്രിക്ക പ്ലാന്‍ ചെയ്ത് വെച്ചിട്ടുണ്ട്. ലൈവ് ടെലികാസ്റ്റിനിടെ ചില ആരാധകര്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നു. ഇതില്‍ കരുണരത്‌നയ്‌ക്കെതിരായ സൗത്ത് ആഫ്രിക്കന്‍ പ്ലാന്‍ വ്യക്തമായി കാണാം.

പ്ലാന്‍ എ-ഇന്‍ സ്വിങേഴ്‌സ് ഓഫ് സ്റ്റംപ്, ഗുഡ് ലെങ്ത് എന്നിങ്ങനെയാണ് കരുണരത്‌നയ്ക്കുള്ള പ്ലാന്‍ എ. പ്ലാന്‍ ബി- ഫോര്‍ത് സ്റ്റംപ് ഫുള്ളര്‍ ലെങ്ത്, ആംഗ്ലിങ്. മുന്‍ മത്സരങ്ങളില്‍ ഷോട്ട് ഉതിര്‍ക്കുന്നതിന്റെ ഫോട്ടോകളും സൗത്ത് ആഫ്രിക്ക തങ്ങളുടെ പ്ലാനിനൊപ്പം വെച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com